കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന കണ്‍സെഷന്‍ തുടരുമെന്ന് തോമസ് ഐസക്

കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന കണ്‍സെഷന്‍ തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്‍സെഷനു കെ.എസ്.ആര്‍.ടി.സി നഷ്ട പരിഹാരം നല്‍കുമെന്നും വര്‍ഷം തോറും നഷ്ടപരിഹാരം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കുന്നതിനായി 1,900 കോടി രൂപ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























