റോയൽ എൻഫീൽഡ് രണ്ടുരൂപയ്ക്കോ?

ആൺകുട്ടികൾ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. ആൺകുട്ടികളുടെ സ്വപ്ന വാഹനം. എല്ലാ അർത്ഥത്തിലും ആൺകുട്ടികൾ "റോയൽ" ആണെന്ന് ഈ ബൈക്ക് കാണിക്കുന്നതുകൊണ്ടാകാം ഇതിനോട് എല്ലാവർക്കും ഇത്ര പ്രിയം. ബൈക്കുകളിൽ റോഡിലെ താരം റോയൽ എൻഫീൽഡ് ആണെന്ന കാര്യത്തിൽ തർക്കമില്ല. ഒരു ലക്ഷം കവിയും എൻഫീൽഡിന്റെ വില
എന്നാൽ ഇനി രണ്ടു രൂപാനിരക്കിൽ റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കാമത്രെ. കുന്നംകുളം മാരത്തന്‍കോട് പി.എസ്.പി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തുന്ന ജീവകാരുണ്യ സംഭാവന കൂപ്പണിലെ ഒന്നാം സമ്മാനമാണ് നമ്മുടെ ഈ റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡ് 350. ഈ കൂപ്പണിലെ ഒന്നാം സമ്മാനമാണ് റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡ് 350. ഒരു ടിക്കറ്റിന് രണ്ട് രൂപ നിരക്കില്‍ അഞ്ച് ലക്ഷം കൂപ്പണുകളാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്. നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനാണ് ഈ സംരംഭം ആരംഭിച്ചത്.
https://www.facebook.com/Malayalivartha



























