നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റുണ്ടാകുമെന്ന ഭയത്തിൽ കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയെന്നനിലയില്‍ തന്നെ പീഡിപ്പിക്കുകയാണെന്നും കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.
സുനിയുമായി പരിചയമില്ലെന്ന് കാവ്യയും സുനിയെ അറിയില്ലെന്ന് നാദിർഷയും പറഞ്ഞിരുന്നു. എന്നാൽ കേസില്‍ പറയുന്ന മാഡം കാവ്യയാണെന്നും സുനി ജയിലില്‍നിന്നും പണം ആവശ്യപ്പെട്ട് നാദിര്‍ഷയെ വിളിച്ചിരുന്നുവെന്നുമാണ് സുനി പറഞ്ഞത്. മാഡം സാങ്കല്‍പ്പിക കഥാപാത്രമാണെന്നാണ് കാവ്യയുടെ വാദം. നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടുതവണ വീതം തള്ളിയിരുന്ന ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജിയിൽ ഹൈക്കോടതി ചൊവ്വാഴ്ചയാണ് വിധി പറയുന്നത്.
https://www.facebook.com/Malayalivartha


























