Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാക്കോബായ -ഓര്‍ത്തഡോക്സ് സംഘര്‍ഷമുണ്ടായ വരിക്കോലി പള്ളി പൂട്ടി; കാതോലിക്കാ ബാവയെ പുറത്തെത്തിച്ചത് വൈകിട്ട്‌ അഞ്ചരയോടെ: ബൈക്കില്‍ പോകുമ്പോള്‍ വികാരിക്ക് കൈയേറ്റം

25 SEPTEMBER 2017 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു...

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...

സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...

എറണാകുളം വരിക്കോലി പള്ളിയില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയെ പൊലീസ് അകമ്പടിയോടുകൂടി പുറത്തിറക്കി. ആര്‍ഡി.ഒയുടെ സാന്നിധ്യത്തില്‍ പള്ളിപൂട്ടി പോലീസ്‌ സീല്‍ ചെയ്‌തു. രണ്ട്‌ ദിവസമായി നിലനില്‍ക്കുന്ന തര്‍ക്കമാണ്‌ ഇന്നലെ സംഘര്‍ഷാവസ്‌ഥയിലെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ കുര്‍ബാനയര്‍പ്പിക്കാനെത്തിയ പരിശുദ്ധ കാതോലിക്ക ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവക്ക്‌ പള്ളിയില്‍നിന്നു വൈകിട്ട്‌ അഞ്ചരയോടെയാണു പുറത്തേക്കുപോകാന്‍ കഴിഞ്ഞത്‌.

പോലീസ്‌ സംയമനം പാലിച്ചതുമൂലമാണു കൂടുതല്‍ സംഘര്‍ഷം ഒഴിവായത്‌. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന അനിശ്‌ചിതാവസ്‌ഥക്കൊടുവിലാണു പള്ളിപൂട്ടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്‌. സുപ്രീം കോടതി വിധിയെത്തുടര്‍ന്നു പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ മുഖവാരത്ത്‌ ആലേഖനം ചെയ്‌തിട്ടുള്ള പാത്രിയാര്‍ക്കാ ചിഹ്നം നീക്കം ചെയ്യാന്‍ നടത്തിയ ശ്രമം വിവാദമായിരുന്നു. കഴിഞ്ഞ ദിവസം പള്ളി പെയിന്റിങ്ങിനിടയില്‍ പാത്രിയാര്‍ക്കാ ചിഹ്നം മറച്ചത്‌ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചിരുന്നു. പോലീസ്‌ ഇടപെട്ട്‌ പൂര്‍വസ്‌ഥിതിയിലാക്കിയതോടെയാണു പ്രശ്‌നത്തിനു പരിഹാരമായത്‌. ഓര്‍ത്തഡോക്‌സ് വികാരിക്കെതിരേ യാക്കോബായ വിഭാഗത്തിലെ സ്‌ത്രീകള്‍ ചൂലുമായി പ്രതിഷേധിക്കാനെത്തിയിരുന്നു. പോലീസ്‌ എത്തിയാണു വികാരിയെ പുറത്തെത്തിച്ചത്‌.

ബൈക്കില്‍ വീട്ടിലേക്കു പോകുന്നതിനിടെ വെണ്ണിക്കുളത്തുവച്ച്‌ വികാരിക്കുനേരെ കൈയേറ്റം നടന്നതിനുപിന്നില്‍ യാക്കോബായ വിഭാഗമാണെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി. വൈദികനുനേരെയുണ്ടായ കൈയേറ്റത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശക്‌തമായ പ്രതിഷേധത്തിനിടെ ഇന്നലെ കാതോലിക്കാ ബാവയാണു പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചത്‌. കുര്‍ബാനക്കുശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ മുഖവാരത്തെ പാത്രിയാര്‍ക്കാ ചിഹ്നം വീണ്ടും നീക്കിയെന്ന്‌ യാക്കോബായ വിഭാഗം ആരോപിച്ചു. യാക്കോബായ വിഭാഗത്തിലെ മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍ എന്നിവരും പള്ളിയുടെ ഗേറ്റിനു മുന്നിലെത്തി. പാത്രിയാര്‍ക്കാ ചിഹ്നം പൂര്‍വ സ്‌ഥിതിയിലാക്കാതെ പിരിഞ്ഞുപോവില്ലെന്ന്‌ യാക്കോബായ വിഭാഗം സ്‌ഥലത്തെത്തിയ പോലീസിനോട്‌ പറഞ്ഞു.

യാക്കോബായ വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ കാതോലിക്കാ ബാവക്കു മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. മൂവാറ്റുപുഴ ആര്‍.ഡി.ഒ: എ. ഷാജഹാന്‍, മൂവാറ്റുപുഴ ഡിവൈ.എസ്‌.പി കെ. ബിജുമോന്‍, പുത്തന്‍കുരിശ്‌ സി.ഐ. എ.എല്‍. യേശുദാസ്‌ എന്നിവര്‍ യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തി പാത്രിയാര്‍ക്കാ ചിഹ്നം പൂര്‍വ സ്‌ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കാമെന്ന്‌ ഉറപ്പ്‌ കൊടുത്തു. ഇതിനുശേഷം യാക്കോബായ മെത്രാപ്പോലീത്തമാര്‍ സമീപത്തെ ചാപ്പലിലേക്ക്‌ മടങ്ങി. ഇതിന് ശേഷം കാതോലിക്കാ ബാവക്ക്‌ മടങ്ങിപ്പോകാന്‍ പോലീസ്‌ സംരക്ഷണം നല്‍കാന്‍ തയാറായെങ്കിലും യാക്കോബായ വിശ്വാസികളെ റോഡരികില്‍നിന്നു പൂര്‍ണമായും മാറ്റിയാല്‍ മാത്രമേ പോകാന്‍ കഴിയുകയുള്ളുവെന്ന നിലപാട്‌ സ്വീകരിച്ചതോടെയാണ്‌ സംഘര്‍ഷാവസ്‌ഥ നീണ്ടുപോയത്‌. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി കോമ്പൗണ്ടിലും, യാക്കോബായ വിഭാഗം റോഡിലും മുദ്രാവാക്യം വിളിച്ച്‌ നിലയുറപ്പിച്ചു.

ഒടുവില്‍ വൈകിട്ട്‌ അഞ്ചരയോടെയാണു കനത്ത പോലീസ്‌ സംരക്ഷണത്തില്‍ ബാവയും ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുള്‍പ്പടെയുള്ളവര്‍ മടങ്ങിയത്‌. ഇതിനുശേഷം പള്ളി കോമ്പൗണ്ടില്‍നിന്നും യാക്കോബായ വിശ്വാസികള്‍ക്കു നേരെ കല്ലേറ്‌ ഉണ്ടായെന്ന പരാതിയുണ്ടായി. സംഘര്‍ഷാവസ്‌ഥ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ്‌ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പള്ളി പൂട്ടിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (3 minutes ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (6 minutes ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (8 minutes ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (14 minutes ago)

സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...  (25 minutes ago)

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (44 minutes ago)

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ  (50 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (55 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (1 hour ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (1 hour ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (1 hour ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (1 hour ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (4 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (5 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (5 hours ago)

Malayali Vartha Recommends