യു.ഡി.എഫിന്റെ പ്രതിച്ഛായക്ക് ഏറ്റവും കൂടുതൽ കളങ്കമേൽപ്പിച്ച സോളാർ കേസിൽ കമ്മീഷൻ റിപ്പോർട്ട് നാളെ

കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കവും യു.ഡി.എഫിന്റെ പ്രതിച്ഛായക്ക് കളങ്കവും ഏല്പിച്ച സോളാർ കേസ് സംബന്ധിച്ച റിപ്പോർട്ട് ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കും. കേരളാ ചരിത്രത്തിൽ ഇത്രയും കോളിളക്കം സംഭവിച്ച മറ്റൊരു അഴിമതിക്കേസും അടുത്തകാലത്തുണ്ടായിട്ടില്ല. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മന്ത്രിമാർ ഉൾപ്പെട്ട അഴിമതിക്കേസും ഇതാണ്അ. ന്വേഷണം തുടങ്ങി നാല് വർഷത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. കമ്മിഷന്റെ കാലാവധി ഈ മാസം 27ന് അവസാനിക്കുകയാണ്. റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കണമോ അതോ തള്ളണമോ എന്ന് തീരുമാനിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ്.
https://www.facebook.com/Malayalivartha






















