വിജിലൻസ് ഡിജിപിയെ നിയമിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

സംസ്ഥാനത്ത് 12 ഡിജിപിമാരെ നിയമിച്ചിട്ടും സ്വതന്ത്ര ചുമതലയുള്ള വിജിലൻസ് ഡിജിപിയെ നിയമിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ഇത്രയും പേരെ നിയമിക്കാൻ ചട്ടം അനുവദിക്കുന്നുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. എന്നാൽ നാല് ഡിജിപിമാർക്ക് മാത്രമേ ഡിജിപി റാങ്കിന്‍റെ ശമ്പളം നൽകുന്നുള്ളൂവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇവരുടെ നിയമനം മാത്രമാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ളത്.
രണ്ടു വീതം കേഡർ,എക്സ് കേഡർ പോസ്റ്റുകളാണ് ഉള്ളതെന്നും ഇവർക്ക് ഡി ജി പി റാങ്കിൽ ശമ്പളം ഇല്ലെന്നും എഡിജിപി റാങ്കിലുള്ള ശമ്പളമാണ് നൽകുന്നതെന്നും സർക്കാർ വ്യക്തമാക്കി. ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ച കഴിഞ്ഞ സർക്കാരിന്‍റെ നടപടി ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുമ്പോളാണ് കോടതി വിമർശനം നടത്തിയത്. .
https://www.facebook.com/Malayalivartha






















