പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷത്തെകളുടെ കണക്കെടുക്കാൻ സർക്കാർ ഒരുങ്ങുന്നു

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ നട്ട വൃക്ഷത്തൈകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച പഠനത്തിനു സർക്കാർ ഒരുങ്ങുന്നു. ഹരിത കേരളം മിഷൻ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തുമെന്ന് ഹരിതകേരളം എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സണ് ഡോ.ടി.എൻ സീമ അറിയിച്ചു.
ഇതിനായി അടുത്ത മാസം രണ്ടു മുതൽ ഹരിതവാരം ആചരിക്കും. നട്ട മരങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ടോ, ചെടി അവശേഷിക്കുന്നില്ലെങ്കിൽ എന്തുകൊണ്ടാണ് അത് നശിച്ചുപോയത്, എന്തെല്ലാമാണ് പരിഹാര മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണമാണ് നടത്തുന്നത്. നഷ്ടപ്പെട്ട ഓരോ വൃക്ഷത്തൈക്കും പകരമായി അവിടെ മറ്റൊരു ഫലവൃക്ഷത്തൈ നടുമെന്നും ഡോ.ടി.എൻ സീമ അറിയിച്ചു.
https://www.facebook.com/Malayalivartha























