മഞ്ജുവിന്റെ ഏറ്റവും വലിയ ആഗ്രഹം പൂവണിയുന്നു

മഞ്ജുവാര്യരുടെ ഏറ്റവും വലിയ ആഗ്രഹമാണ് മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത്. മോഹന്‍ലാല്‍ അടക്കം മലയാളത്തിലെ എല്ലാ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനുള്ള അവസരം മഞ്ജു വാര്യര്‍ക്കു ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മമ്മൂട്ടിയുടെ ഒപ്പം സിനിമയില്‍ അഭിനയിക്കുക എന്നതു മഞ്ജു വാര്യരുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ്. ഇതു മഞ്ജു പലപ്പോഴും തുറന്നു പറഞ്ഞിട്ടും ഉണ്ട്. ഇതിനിടയില്‍ മമ്മൂട്ടിക്കൊപ്പം വേദി പങ്കിടുന്ന ചിത്രം മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. കല്ല്യാണ്‍ ജ്വലേഴ്‌സിന്റെ നവരാത്രി ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇരുവരും ഒന്നിച്ചത്.
ദിലീപിനെ പേടിച്ച് മഞ്ജുവിന്റെ രണ്ടാം വരവില്‍ പലരും മഞ്ജുവിനെ നായികയാക്കിയിട്ടില്ല. മഞ്ജുവിനെ വച്ച് സിനിമ ചെയ്യരുതെന്ന് സുഹൃത്തുക്കളായ സംവിധായകരോട് ദിലീപ് പറഞ്ഞിരുന്നു. അങ്ങനെ മഞ്ജുവിന്റെ നല്ല പ്രോജക്ടുകള്‍ ചില സംവിധായകര്‍ ഉപേക്ഷിച്ചു. എന്നാല്‍ മോഹന്‍ലാല്‍ ധൈര്യ സമേതം മഞ്ജുവിനെ നായകിയയാക്കിയിട്ടുണ്ട്. ദിലീപ് അകത്തായതോടെ മഞ്ജുവാര്യര്‍ വല്ലാത്തൊരു പ്രതിസന്ധിയിലായിരുന്നു. ഇതിനിടെ മമ്മൂട്ടിയോടഭിനയിക്കാനുള്ള തന്റെ താത്പര്യം മഞ്ജു തുറന്നു പറഞ്ഞിരുന്നു. ഇതിനിടയ്ക്കാണ് ഇരുവരും ഒരു വേദിയില്‍ ഒരുമിച്ചത്.
തെന്നിന്ത്യന്‍ താരങ്ങളായ കാര്‍ത്തി, വിക്രം പ്രഭു, നാഗാര്‍ജ്ജുന, കരീന കപൂര്‍ തുടങ്ങിയവരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നീല കുര്‍ത്തയണിഞ്ഞാണു മമ്മൂട്ടി ചടങ്ങിനെത്തിയത്.

വെള്ളയില്‍ ചുവന്ന ബോഡറുകളുള്ള ചുരിദാറായിരുന്നു മഞ്ജുവിന്റെ വേഷം. പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ ഡിസൈന്‍ സ്റ്റുഡിയോ ആയ പ്രാണയാണ് മഞ്ജുവിന്റെ വേഷം ഡിസൈന്‍ ചെയ്തത്. എന്തായാലും ഇരുവരും ഒരുമിച്ചുള്ള സിനിമ ഉടന്‍ ഉണ്ടാകും എന്ന രതൗക്ഷയിലാണു പ്രേക്ഷകര്‍.

https://www.facebook.com/Malayalivartha























