Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

യുവജന നേതാവും മുതിര്‍ന്ന നേതാവും കൂടി ഒതുക്കിയ കേസ് വെളിച്ചത്തായതോടെ ഗുണ്ടാസംഘം പേടിയില്‍

26 SEPTEMBER 2017 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ചിറയിന്‍കീഴിനെ ഭീതിയിലാക്കി കിഴുവിലം മുടപുരത്ത് യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചവശനാക്കിയ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ യുവജന വിഭാഗം നേതാക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കിഴുവിലം, മുടപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ സഹായിക്കുന്നതില്‍ ഈ നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.

ഇക്കഴിഞ്ഞ മാസം പതിമൂന്നിനാണ് പട്ടാപ്പകല്‍ നടുറോഡിലിട്ട് കൊച്ചാലുമുട് സ്വദേശിയായ സുധീറിനെ മുടപുരം ഈച്ചരന്‍വിള മണലില്‍ വീട്ടില്‍ അനന്തു (23) വും കൂട്ടുപ്രതിയായ ശ്രീക്കുട്ടന്‍ എന്ന് വിളിയ്ക്കുന്ന ശ്രീജിത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയത്. മുട്ടപ്പാലം ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ അനന്ദുവും ശ്രീക്കുട്ടനും മുടപുരം ജംഗ്ഷനില്‍ മദ്യലഹരിയില്‍ റോഡില്‍ ബൈക്ക് വട്ടം ചുറ്റുകയായിരുന്നു.

ഈ സമയത്താണ് ചിറയിന്‍കീഴില്‍ നിന്ന് ബൈക്കില്‍ എത്തിയ സുധീറിന്റെ ബൈക്കിന് തടസം നിന്നത്. ഇത് സുധീര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ അനന്ദുവും ശ്രീക്കുട്ടനും ചേര്‍ന്ന് സുധീറിനെ ബൈക്കില്‍ നിന്ന് തള്ളിയിട്ട് ക്രുരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ സുധീറിന് തലയ്ക്കും ചെവിക്കും സാരമായ പരിക്കേറ്റു. പോലീസില്‍ സുധീര്‍ വാക്കാല്‍ പരാതി നല്‍കിയെങ്കിലും ചില യുവജന രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കുകയായിരുന്നു.

നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു സംഭവം ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ കുറച്ചു പണം കിട്ടിയതല്ലാതെ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരേയും സുധീറിന് ലഭിച്ചില്ല. മുടപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ മര്‍ദ്ദന രംഗങ്ങള്‍ പതിയുകയും ഇവ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പ്രചരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് മുഖ്യപ്രതി അനന്തുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ ഇയാളോടൊപ്പം കൂട്ടുപ്രതിയായ ശ്രീജിത്തിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ശ്രീജിത്തിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ തന്നെ പ്രതി പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. അനന്തുവിനെ രക്ഷപ്പെടാനും ഒളിവില്‍ പോകാനും സഹായിച്ച മുടപുരം സ്വദേശികളായ ഷിനോജ്, പ്രദീപ്, വിഷ്ണു, സുധീഷ് എന്നിവരെ ആറ്റിങ്ങല്‍ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അനന്തുവിനെ മുടപുരത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (28 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (38 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (10 hours ago)

Malayali Vartha Recommends