Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

കൊലക്കേസില്‍ മകനും ഭാര്യയും ജയിലിലായപ്പോള്‍ നാലു കൊച്ചുമക്കളെ പോറ്റാൻ അമ്മൂമ്മയ്ക്ക് ഇറങ്ങേണ്ടി വന്നത് തെരുവിലേക്ക്...

26 SEPTEMBER 2017 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

മകനും മരുമകളും കൊലക്കേസ് പ്രതികളായി ജയിലിലായതോടെ പെണ്‍കുട്ടി ഉള്‍പ്പെടെ നാലു കൊച്ചുമക്കളുമായി അമ്മൂമ്മയ്ക്ക് ഇറങ്ങേണ്ടി വന്നത് തെരുവിലേക്ക്. വാടക വീട്ടില്‍നിന്ന് ഇറക്കി വിട്ടതോടെ ഒരുമാസം തെരുവുകള്‍തോറും അലഞ്ഞു. വാടകവീട് കിട്ടില്ലെന്ന് ബോധ്യമായതോടെ ആക്രി കച്ചവടക്കാരില്‍നിന്ന് പഴയ മാരുതിവാന്‍ വാങ്ങി. മകനും മരുമകളും തടവിലുള്ള ജയിലിനുസമീപം റോഡരികില്‍ വാഹനമിട്ട് കുട്ടികള്‍ക്കൊപ്പം അതില്‍ താമസിച്ച ഇവരെ കഴിഞ്ഞ ദിവസം രാത്രി പോലീസ് ഇവിടെ നിന്നും രാത്രി ഒഴിപ്പിക്കുകയും മൂന്നിടത്തായി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇളയ പെണ്‍കുട്ടിയെ തോട്ടയ്ക്കാട് ഇന്റഫെന്റ് ജീസസ് ശിശുഭവനിലും മൂത്ത മൂന്ന് ആണ്‍കുട്ടികളെ തിരുവഞ്ചൂര്‍ ജൂവനൈല്‍ ഹോമിലും തങ്കമ്മയെ കോട്ടയം സാന്ത്വനത്തിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.

കൊലപാതകത്തിന് പിന്നാലെ ദമ്പതികളും ജയിലിലായതോടെ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഉടമ ഇറക്കിവിട്ടിരുന്നു. വേറെ വീടു തെരഞ്ഞെങ്കിലും ആരും വാടകവീട് കൊടുക്കാനും തയ്യാറല്ല. കുടുംബം ആശ്രയമില്ലാതെ തെരുവിലായ സാഹചര്യത്തില്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും 5,000 രൂപ പ്രതിമാസ വാടകവീട് തരപെടുത്തി ആവശ്യമായ സൗകര്യമൊരുക്കാന്‍ പോലീസ് നടപടി ആരംഭിച്ചു. പോലീസ് നല്‍കുന്ന ഉറപ്പില്‍ വാടകവീട് ശരിയാക്കി ഇവരെ താമസിപ്പിക്കും.

കോട്ടയം നഗരത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വന്നുപോകുന്നതിന് സൗകര്യപ്രദമായ കോട്ടയം, മണര്‍കാട്, നാട്ടകം, പരിപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ വാടകവീട് കണ്ടെത്താനാണ് ശ്രമം. മാതാപിതാക്കള്‍ അറസ്റ്റിലായതോടെ മുത്തശിയെയും ചെറുമക്കളെയും വാടക വീട്ടില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്നു ആക്രിക്കടയില്‍ നിന്നു വാങ്ങിയ മാരുതി വാനിലായിരുന്നു അഞ്ചു പേരുടെയും താമസം. ഇതു ശ്രദ്ധയില്‍പ്പെട്ടാണു പോലീസ് അടിയന്തിര നടപടി സ്വീകരിച്ചത്. അതേസമയം കുട്ടിക ളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ജില്ല ശിശുക്ഷേമസമിതി തീരുമാനിച്ചു. ജില്ല ചൈൽഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.യു.മേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 23 നായിരുന്നു പയ്യപ്പാടി സ്വദേശിയായ സന്തോഷിനെ കൊന്ന് പല കഷ്ണങ്ങളാക്കി പുതുപ്പള്ളിയില്‍ പാടത്ത് ഉപേക്ഷിച്ച കേസില്‍ വിനോദ് കുമാറും കൂട്ടുപ്രതിയായ ഭാര്യ കുഞ്ഞുമോളും ജയിലിലായത്. പിതാവിനെ ചവുട്ടി കൊന്ന കേസില്‍ വിചാരണ നേരിടുന്ന വിനോദ് മീനടത്തെ പീടികപ്പടിയിലെ വാടക വീട്ടില്‍ താമസിക്കുമ്ബോഴാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. ഇതോടെ കുടുംബത്തെ വാടക വീട്ടില്‍ നിന്നും ഇറക്കിവിട്ടു. രണ്ടു ദിവസം കോട്ടയത്തെ ഒരു അഗതി മന്ദിരത്തില്‍ അഭയം തേടിയെങ്കിലും അവിടെ കഴിയാനാകാതെ വന്നതോടെ തെരുവിലേക്ക തിരിച്ചു പോകുകയായിരുന്നു. ഒരുമാസത്തോളം ഇവര്‍ തെരുവിലായിരുന്നു.

അതിന് ശേഷമാണ് മാരുതി വാനിലേക്ക് താമസം മാറ്റിയത്. കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണമാല വിറ്റായിരുന്നു ഇവര്‍ ഈ മാരുതി വാന്‍ വാങ്ങിയത്. കോട്ടയം സബ്ജയിലിന് മുന്നിലെ ഒഴിഞ്ഞ കോണിലായിരുന്നു ഇട്ടിരുന്നത്. എന്നാല്‍ വിവരം അറിഞ്ഞ അധികൃതര്‍ ഞായറാഴ്ച രാത്രി ഇവിടെ നിന്നും ഇവരെ മാറ്റി. കൊലപാതകവും മറ്റും കണ്ടു വളര്‍ന്ന മൂത്ത ആണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. മാസം 12,000 രൂപ പെന്‍ഷന്‍ കിട്ടുന്ന താന്‍ ഒരു വീട് വാടകയ്ക്ക് കിട്ടിയാല്‍ കുട്ടികളെ നോക്കിക്കൊള്ളാമെന്നും പറയുന്ന തങ്കമ്മ കുട്ടികളുമായി വേര്‍പിരിയേണ്ടി വന്നതില്‍ അതീവ ദു:ഖത്തിലായിരുന്നു.

പിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ വിചാരണ നേരിടുന്ന വിനോദ് ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരിലാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊണ്ടു തന്നെ വീട്ടിലേക്ക് സന്തോഷിനെ വിളിച്ചു വരുത്തിയ ശേഷം കമ്ബിവടി ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം പല ഭാഗങ്ങളായി മുറിച്ച ശേഷം ചാക്കിലാക്കി പാടത്ത് കൊണ്ടിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (28 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (38 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (10 hours ago)

Malayali Vartha Recommends