മാര്‍ക്കറ്റിലെ ഓടയിൽ കൈയ്യിലെയും കാലിലെയും തൊലിയടര്‍ന്ന നിലയില്‍ അജ്ഞാതന്റെ മൃതദേഹം

തിരക്കേറിയ ആലുവ മാര്‍ക്കറ്റിന് മുന്‍വശം ഓടയില്‍ അജ്ഞാതന്റെ ജഡം അഴുകിയ രീതിയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കൈയ്യിലെയും കാലിലേയുമെല്ലാം തൊലിയടര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എന്നാൽ എല്ലാസമയവും തിരക്കേറിയ മാർക്കറ്റിന്റെ ഭാഗത്ത് പഴുകിയ നിലയിൽ ജഡം കണ്ടെത്തിയതിൽ ദുരൂഹതയുയരുന്നു . ഏകദേശം 50 വയസോളം പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മേല്‍പ്പാലത്തിനടിയിലെ വഴിവാണിഭക്കാരിലൊരാളാണ് മൃതദേഹം കണ്ടത്. മെറുണ്‍ കളര്‍ ഷര്‍ട്ടും മുണ്ടുമാണ് വേഷം. കറുത്ത നിറമാണ്.
മേല്‍പ്പാലത്തിനടിയില്‍ കിടന്നുറങ്ങുമ്പോള്‍ കാനയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മുട്ടോളം മാത്രം വെള്ളമുള്ള കാനയില്‍ അഴുകിയ മൃതദേഹം കണ്ടത് ഒട്ടേറെ സംശയത്തിന് കാരണമായിട്ടുണ്ട്. രാത്രി കിടന്നുറങ്ങിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം അഴുകുന്നതിന് മുമ്പേ കാണേണ്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം വെള്ളത്തിന് മുകളില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. ആലുവ പൊലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha





















