കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന കടുത്ത നിലപാടിൽ ഉമ്മന്‍ ചാണ്ടി

കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കാൻ താനില്ലെന്ന നിലപാടില്‍ ഉറച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്‍റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് റിട്ടേണിംഗ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പനുമായുള്ള കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ ചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. സമയവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നേതൃത്വത്തിന്‍റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനം രാജിവച്ചതിനുശേഷം ഉമ്മന്‍ചാണ്ടി ചുമതലയേല്‍ക്കുമെന്ന നിലപാടിലേയ്ക്കായിരുന്നു കാര്യങ്ങളുടെ പൊതു നിഗമനം. എന്നാല്‍, താന്‍ സ്ഥാനമാനങ്ങള്‍ക്ക് ആഗ്രഹിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്അദ്ദേഹം. ഈ നിലപാടിനെതിരെ മറുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.പ്രസിഡന്‍റ് പദം സംബന്ധിച്ച് ഹൈക്കമാന്‍റ് തീരുമാനമാനം നിര്‍ണായകമാകും.
https://www.facebook.com/Malayalivartha





















