ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്

മന്ത്രി തോമസ് ചാണ്ടിക്ക് താല്ക്കാലിക ആശ്വാസം നല്‍കി കളക്ടറുടെ റിപ്പോര്‍ട്ട്. ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് പുറപ്പെടുവിച്ചത്. കായലില്‍ ബോയ് കെട്ടാനുള്ള അനുമതി ഉടമ ഹാജരാക്കിയതിന്റെ സാധുത കലക്ടര്‍ സ്ഥിരീകരിച്ചു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഒക്ടോബര്‍ നാലു വരെ സമയം അനുവദിച്ചു.
കായലില്‍ നിന്ന് പോളയും പായലും തീരത്തേക്ക് കയറാതെ സംരക്ഷിക്കുന്ന വേലിക്ക് നഗരസഭയുടെ അനുമതിയുണ്ടെന്ന് ലേക്ക് പാലസ് ഉടമ ഗതാഗതമന്ത്രി തോമസ് ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച രേഖകളാണ് റിസോര്‍ട്ട് അധികൃതര്‍ ഇന്ന് ഹാജരാക്കിയത്.
https://www.facebook.com/Malayalivartha





















