യുവതി വെട്ടേറ്റ് മരിച്ചു; പ്രതിയെന്നു സംശയിക്കുന്ന യുവാവ് ജീവനൊടുക്കി

പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കടപ്ലാമറ്റം കൂവെള്ളൂർക്കുന്ന കോളനിയിൽ അറയ്ക്കൽകുന്നേൽ കുഞ്ഞുമോൾ മാത്യു (42) ആണ് മരിച്ചത്. കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയാണ്. കഴുത്തിന് വേട്ടേറ്റ് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞുമോളെ വെട്ടിക്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഓട്ടോഡ്രൈവർ സിബി മുഞ്ഞനാട്ടി(44)നെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. കൈഞരന്പ് മുറിച്ചാണ് ഇയാൾ ജീവനൊടുക്കിയത്. ഇരുവരും വിവാഹിതരാണ്.
https://www.facebook.com/Malayalivartha





















