സോളാർ കമ്മിഷനിൽ പൂർണ വിശ്വാസമെന്ന് സരിത

സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷനിൽ പൂർണ വിശ്വാസമുണ്ടെന്ന് കേസിലെ രണ്ടാംപ്രതി സരിത എസ്.നായർ പറഞ്ഞു. നിഷ്പക്ഷമായാണ് കമ്മിഷൻ അന്വേഷണം നടത്തിയതെന്നാണ് താൻ കരുതുന്നത്. ശാസ്ത്രീയമായ തെളിവുകളും കമ്മിഷൻ പരിശോധിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു.
സോളാറുമായി ബന്ധപ്പെട്ട മറ്റ് കേസുകൾ താൻ തുടരും. ഈ കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് നൽകാനുള്ള പണമൊന്നും തന്റെ കൈയിലില്ല. കുറഞ്ഞ തുകയ്ക്ക് തട്ടിപ്പ് നടത്തിയെന്ന് പറയുന്നവർ കേസ് വരുന്പോൾ തുക കൂട്ടി പറയുകയാണെന്നും സരിത പറഞ്ഞു. സോളാർ ഇടപാടിൽ താൻ മറ്റുള്ളവരുടെ കൈയിലെ പാവയായിരുന്നെന്നും സരിത പറഞ്ഞു.
https://www.facebook.com/Malayalivartha





















