മുസ്ലിം ലീഗുമായി സഖ്യമില്ലെന്ന് പാലോളി മുഹമ്മദ്‌കുട്ടി

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗുമായി സഖ്യമില്ലെന്ന് സി പിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ഭരണം ലഭിക്കുന്നതിനു വേണ്ടി ലീഗ് വര്‍ഗീയ വിരുദ്ധത നടിക്കുകയാണ് അല്ലാത്തപ്പോൾ വർഗീയശക്തികളുമായാണ് അവർക്ക് ബന്ധമെന്നും പാലോളി കുറ്റപ്പെടുത്തി. വർഗീയതയുടെ കാര്യത്തിൽ ഇരട്ടത്താപ്പ് നയമാണ് ലീഗിനുള്ളത്.
കോൺഗ്രസുമായുള്ള സഖ്യത്തെ താൻ അംഗീകരിക്കില്ലെന്നും ഇക്കാര്യത്തില്‍ ബംഗാളിലെ സി പി എം ഘടകത്തിന്‍റെ നിലപാട് താൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സി പി എമ്മുമായി സഖ്യത്തിനില്ലെന്നും ഫാസിസത്തെ പ്രതിരോധിക്കാൻ സി പി എമ്മിനു കഴിയില്ലെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha





















