ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

തലസ്ഥാനനഗരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി. വെള്ളയമ്പലത്തിനടുത്ത് കവടിയാർ ജംഗ്ഷനിൽ ചൊവ്വാഴ്‌ചയാണ് സംഭവം. രാത്രി ഓടിക്കൊണ്ടിരിക്കുകയായിരുന്നപ്പോഴാണ് കാറിന് തീപിടിച്ചത്.
ഡ്രൈവർ ഉൾപ്പെടെ കാറിലുണ്ടായിരുന്നവർ ഡോർ തുറന്ന് പുറത്തുചാടിയതിനാൽ ആളപായം ഉണ്ടായില്ല. കാറിന്‍റെ മുൻഭാഗം പൂർണ്ണമായി കത്തിനശിച്ചു. രണ്ട് ഫയർ എൻജിനുകളെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha

























