Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഹസ്യങ്ങളുടെ ചുരുൾ അഴിക്കാൻ റിമിടോമിയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

27 SEPTEMBER 2017 12:37 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ അന്തിമ കുറ്റപത്രം ഒരുങ്ങവെ എല്ലാം അവസാനിച്ചുവെന്ന തോന്നൽ തെറ്റി. ദിലീപിന്‍റെ ഉറ്റ സുഹൃത്തും ബിസിനസ് പങ്കാളിയുമായ റിമി ടോമിയെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം അപേക്ഷ നൽകി. സെക്ഷൻ 164 പ്രകാരം റിമിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോതമംഗലം മജിസ്ട്രേറ്റ് കോടതിയെയാണ് അന്വേഷണ സംഘം സമീപിച്ചിരിക്കുന്നത്.

രഹസ്യ ചോദ്യം ചെയ്യലാണ് ഉദേശിക്കുന്നതെന്നും അപേക്ഷയിൽ പറയുന്നു. നടിയെ ക്രൂരമായി ഉപദ്രവിക്കുന്നതിനു കൊട്ടേഷൻ കൊടുത്തുവെന്ന് ആരോപിക്കപ്പെടുന്ന ദിലീപുമായി വർഷങ്ങളായി റിമിക്ക് അടുത്ത ബന്ധമാണുള്ളത്. ദിലീപിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഷോകളിൽ റിമി പ്രഥാന താരമാണ്. ദിലിപും സംഘവും നടത്തിയ അമേരിക്കൻ സന്ദർശനത്തിന്‍റെ വിവരങ്ങൾ റിമിയിൽ നിന്നും പൊലീസ് ശേഖരിച്ചിരുന്നു. പൾസർ സുനിയുടെ ഭീഷണി ഉണ്ടെന്ന് ദിലീപ് വെളിപ്പെടുത്തിയതിന് ശേഷമാണ് ദിലീപും റിമിയും ഉൾപ്പെട്ട സംഘം അമേരിക്കൻ സന്ദർശനം നടത്തിയത്.

ദിലീപുമായി റിമിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു. ദിലീപുമായുള്ള അടുപ്പത്തിന്‍റെ അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട വിവരം റിമി എങ്ങനെ അറിഞ്ഞു, ഇതിനു ശേഷം ആരെയൊക്കെ വിളിച്ചു തുടങ്ങിയ കാര്യങ്ങൾ പൊലീസ് റിമി ടോമിയോട് ചോദിച്ചറിഞ്ഞിരുന്നു. അതോടൊപ്പം ദിലീപുമൊത്തുള്ള വിദേശ ഷോകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. റിമി നല്‍കിയ ചില ഉത്തരങ്ങളില്‍ പൊരുത്തക്കേടുള്ളതായ് നേരത്തെ സൂചനകളുണ്ടായിരുന്നു.

കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്ന സമയത്ത് റിമിയുടെ രഹസ്യമൊഴി എടുക്കുന്നത് നിർണായകമാണ്. മുൻപ് അനധികൃത സ്വത്ത് കേസിൽ ഉൾപ്പെടെ ആരോപണ വിധേയയായ താരമാണ് റിമി ടോമി. നടി കേസിൽ റിമിയുടെ പങ്ക് സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തു വന്നിരുന്നുവെങ്കിലും പൊലീസ് ഈ വഴിക്ക് നീങ്ങിയില്ല.

എന്നാൽ റിമിക്കെതിരെ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു പൊലീസ് എന്ന സൂചനയും അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെടുത്തിനു പിന്നാലെ ദിലീപ് റിമിയുമായി ഫോണിൽ സംസാരിച്ചതായും സൂചനകൾ പുറത്തു വരുന്നുണ്ട്. ഇങ്ങനെ വന്നാൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപ് റിമിയുടെ അറസ്റ്റും ഉണ്ടായേക്കുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (24 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (31 minutes ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (2 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (5 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (5 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (5 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (5 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (5 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (5 hours ago)

Malayali Vartha Recommends