രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറി

കുഞ്ഞിനെ വളർത്താനോ സംരക്ഷിക്കാനോ കഴിയില്ല. ഒടുവിൽ രണ്ടു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ മാതാവിന്റെ സമ്മതത്തോടെ ശിശുക്ഷേമ സമിതിക്ക് കൈമാറി. വടശ്ശേരിക്കര സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി പ്രസവിച്ച ദിവസം തന്നെ ആശുപത്രി അധികൃതരോട് തനിക്ക് വളർത്താൻ മാർഗ്ഗമില്ലെന്ന് പറഞ്ഞിരുന്നു.
തുടർന്ന് അധികാരികളാണ് ചൈല്‍ഡ്‌ലൈനില്‍ വിവരം അറിയിച്ചത്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ഈ യുവതി ആരുടെയും പ്രേരണയാല്‍ അല്ല, സ്വമനസാലെയാണ് താന്‍ കുഞ്ഞിനെ നല്‍കിയതെന്നുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയിട്ടുണ്ടെന്ന് ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ കുഞ്ഞിനെ ഇന്നലെ ശിശുക്ഷേമ സമിതി അധികൃതര്‍ക്ക് കൈമാറി.
https://www.facebook.com/Malayalivartha





















