ഷാര്‍ജ ഭരണാധികാരിക്ക് കൊച്ചിയില്‍ വര്‍ണാഭമായ സ്വീകരണം

ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോക്ടര്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സ്വകാര്യസന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. ജില്ലാകലക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, മധ്യമേഖലാ ഐ.ജി പി വിജയന്‍, അസിസ്റ്റന്റ് കലക്ടര്‍ ഈശ പ്രിയ, സിയാല്‍ എം.ഡി വിജെ കുര്യന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് തുടങ്ങിയവര്‍ ചേര്‍ന്ന് രാവിലെ 10. 15 ഓടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ഷാര്‍ജ ഭരണാധികാരിയെ
സ്വീകരിച്ചു
താലപ്പൊലി, ചെണ്ടമേളം, പുലിക്കളി, കഥകളി, തെയ്യം തുടങ്ങി കേരളത്തിന്റെ വിവിധ സാംസ്‌കാരിക കലാ രൂപങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വര്‍ണാഭമായ സ്വീകരണമാണ് ഷാര്‍ജ ഭരണാധികാരിക്കായി കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. തുടര്‍ന്ന് എം.എ യൂസഫലിയുടെ ഭവന സന്ദര്‍ശനത്തിനായി അദ്ദേഹം യാത്രയായി
https://www.facebook.com/Malayalivartha





















