ആപ്പിള്‍ ഐഫോണ്‍ 6 എസ് പൊട്ടിത്തെറിച്ചു; പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍

കോഴിക്കോട് ആപ്പിള്‍ ഐഫോണ്‍ 6 എസ് പൊട്ടിത്തെറിച്ചു. ജീന്‍സിന്റെ പോക്കറ്റില്‍ ഇട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചാണ് യുവാവിന് പൊള്ളലേറ്റത്. നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്പത്ത് ഇസ്മായിലിന്റെ മകന്‍ പി.കെ ജാഷിദിനാണ് തുടയില്‍ ആഴത്തില്‍ പൊള്ളലേറ്റത്.
രാവിലെ കാറിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം വാങ്ങിയ ഐഫോണ്‍ 6 എസ് ആണ് കത്തിയത്. ഫോണ്‍ ഏതാണ്ട് പൂര്‍ണമായും കത്തിയിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആപ്പിള്‍ കമ്പനിക്കും പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























