കെ പി സി സി അധ്യക്ഷൻ: ബെന്നി ബെഹനാന് സാധ്യത

മുന്‍ എംഎല്‍എ ബെന്നി ബെഹന്നാന്‍ കെ.പി.സി.സിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിയേക്കുമെന്ന് സൂചന. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹനാന്റെ അധ്യക്ഷ സ്ഥാനത്തെ പറ്റി എ ഗ്രൂപ്പില്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നു കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശക്തമായ പിന്തുണയാണ് ബെന്നി ബെഹനാന് സാധ്യത കൽപ്പിക്കുന്നത്. പി.സി വിഷ്ണുനാഥ്, വി.ഡി സതീശന്‍ എന്നിവരെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഐ ഗ്രൂപ്പിന് ലഭിച്ച സ്ഥിതിക്ക് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് എ ഗ്രൂപ്പിലെ പ്രമുഖ നേതാവ് വരുമെന്ന് ഉറപ്പായിരുന്നു.
https://www.facebook.com/Malayalivartha























