ലളിതം 50 ഡിസംബര്‍ 27ന് പാലക്കാട്

മലയാള സിനിമയുടെ എക്കാലത്തെയും താരമായ കെ.പി.എ.സി. ലളിതയുടെ അന്‍പത് വര്‍ഷത്തെ അഭിനയ ജീവിതത്തിന് കലാ കേരളം ആദരിക്കുന്നു. 'ലളിതം 50' എന്ന പേരില്‍ ഡിസംബര്‍ 27ന് പാലക്കാട് സംഘടിപ്പിക്കുന്ന മെഗാഷോയിലാണ് കെ.പി.എ.സി. ലളിതയെ ആദരിക്കുന്നത്.
പ്രശസ്ത ചലചിത്ര സംവിധായകന്‍ എം. പത്മകുമാറാണ് മെഗാഷോയുടെ ഡയറക്ടര്‍. ഏകതാ പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ്, അഭിരാമി അസോസിയേറ്റ്‌സ്, പന്താരാ ലിയോ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലളിതം 50 കലാവിരുന്നിനോടനുബന്ധിച്ച് നിര്‍ധന കുടുംബത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 10 വിധവകള്‍ക്ക് മൂന്ന് സെന്റ് സ്ഥലവും വീടും സൗജന്യമായി നല്‍കും.
മെഗാഷോയുടെ ബ്രോഷര്‍ പ്രകാശനം മലമ്പുഴ ത്രൈ പെന്‍ഡാ ഹോട്ടലില്‍ നടന്‍ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. വിധവകള്‍ക്ക് വീടു നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന നാല്‍പത് സെന്റ് സ്ഥലത്തിന്റെ ആധാരം സ്ഥലമുടമയായ പി.എം. ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് ഹാജി മോഹന്‍ലാലിനു കൈമാറി.
ചടങ്ങില്‍ കോഓര്‍ഡിനേറ്റര്‍മാരായ സര്‍ത്താജ് എസ്., പാലക്കാട് മുരളി, ഏകതാ പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ റഹീം ഒലവക്കോട്, അഭിരാമി അസോസിയേറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ നിഷാന്ത് നായര്‍, ഷമീര്‍ തോട്ടിങ്കല്‍, പാന്തരാ ലിയോ മാനേജിംഗ് ഡയറക്ടര്‍മാരായ ബിനോജ്, ഗോപിനാഥ്, അഹം ഗ്ലോബല്‍ ഇന്‍ഫോടെക് ഡയറക്ടര്‍ മണികണ്ഠന്‍, ഏകതാ പ്രവാസി ട്രസ്റ്റ് ഡയറക്ടര്‍മാരായ എബി ജെ.ജോസ്, നിഷാ സ്‌നേഹക്കൂട്, ഷാജി കിളിമാനൂര്‍, അഹമ്മദ് മിനാര്‍, റാണി സാംജി, ഷോ ജനറല്‍ മാനേജര്‍ രവീന്ദ്രന്‍ തരൂര്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha























