മകളെ കാണാനില്ലെന്ന് പരാതി...മകള്‍ കാമുകനൊപ്പം കോടതിയില്‍

കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസമാണ് മകളെ കാണാനില്ലെന്ന് സൈമണ്‍ ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം നടത്തുന്നതറിഞ്ഞ് മകളും കാമുകനും കോടതിയില്‍ ഹാജരായി. കാമുകനൊപ്പം വീടുവിട്ട യുവതി വിവാഹിതയായ ശേഷമാണ് കോടതിയില്‍ ഹാജരായത്. ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാവുന്തല എര്‍ത്തേടത്ത് വീട്ടില്‍ സൈമണിന്റെ മകള്‍ നിമിഷ ആന്‍സ് സൈമണാ (23)ണ് ഭര്‍ത്താവ് കോഴിക്കോട് മുക്കത്തെ ജിഹാദിനൊപ്പം ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്.
കോഴിക്കോട് ഡ്രീംസോണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് കീഴിലെ ഓള്‍ഡ് എയ്ജ് ഹോമിന്റെ സൂപ്പര്‍വൈസറാണ് നിമിഷ സൈമണ്‍. ജിഹാദും ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ്. താനും ജിഹാദും തമ്മില്‍ ഇഷ്ടമാണെന്നും കഴിഞ്ഞ ജനുവരി 30ന് മുക്കം രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് സെപ്ഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായെന്നും നിമിഷ കോടതിയെ ബോധിപ്പിച്ചു.
വിവാഹശേഷം ഫെബ്രുവരി രണ്ടിന് ഇക്കാര്യം ജിഹാദ് പിതാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നതായും നിമിഷ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് നിമിഷയെ സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി അനുവദിച്ചതിനാല്‍ കോടതിയില്‍ നിന്നും നിമിഷ ജിഹാദിനൊപ്പം പോയി.
https://www.facebook.com/Malayalivartha























