സച്ചിന്റെ കൈകള്‍ ഇനി ശ്രേയയ്ക്ക്... ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ വിജയകരം

ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിന്‍ എന്ന മിടുക്കന്റെ കൈകള്‍ ഇനി മണിപ്പാല്‍ സ്വദേശി ശ്രേയയ്ക്ക് സ്വന്തം. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച എറണാകുളം രാജഗിരി കോളേജിലെ സച്ചിന്റെ കൈകള്‍ മാറ്റിവച്ചതിന്റെ സന്തോഷത്തിലാണ് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടമാര്‍.ഇരുകൈകളും ഒരേ സമയം മാറ്റി വെയ്ക്കുന്ന അപൂര്‍വ്വ ശസ്ത്രക്രിയയാണ് ഇത്. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു ഏഷ്യയിലെ തന്നെ ആദ്യ ശസ്ത്രക്രിയ നടന്നത്.
ആരെയും ആശ്രയിക്കാതെ സ്വതന്ത്ര്യമായി ജീവിക്കാനും സ്വപ്നങ്ങള്‍ സഫലമാക്കാനും എനിക്ക് കൈകള്‍ വേണമായിരുന്നു. പുതിയ കൈകള്‍ എനിക്ക് ഏറെ ആത്മവിശ്വാസം പകരുന്നുവെന്ന് ശ്രേയ പറഞ്ഞു. പുരുഷന്റെ കൈകളാണ് മാറ്റി വെച്ചതെങ്കിലും ശ്രേയ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.
മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ കെമിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രേയ. കോളേജിലേയ്ക്ക് പോയ ബസ് മറിഞ്ഞ് രണ്ടു കൈകളും ചതഞ്ഞു പോയി. ഇതോടെ മുട്ടിന് മുകളില്‍ വെച്ച് കൈകള്‍ മുറിച്ചു മാറ്റി. പിന്നീട് കൃത്രിമ കൈ വെച്ചുവെങ്കിലും ചലനം പൂര്‍ണ്ണമായിരുന്നില്ല. ഇതോടെയാണ് കൈമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യാന്‍ ആലോചിച്ചതെന്ന് ശ്രേയ പറഞ്ഞു.
https://www.facebook.com/Malayalivartha






















