ഭാര്യയെ ചൊല്ലി അവകാശവാദം; ഒടുവിൽ യുവാക്കൾ തമ്മിൽ നടുറോഡിൽ തമ്മില്‍ത്തല്ല്...

നടുറോഡിൽ യുവാക്കൾ തമ്മിൽ ഉഗ്രൻ തല്ല്...കണ്ടവർ കണ്ടവർ കാരണം തിരക്കി. കാര്യം അറിഞ്ഞവർ മൂക്കത്ത് വിരൽ വച്ചു. ഇവരെന്താ ഇങ്ങനെയെന്ന് ആരായാലും ചോദിച്ചുപോകും...സംഭവം മറ്റൊന്നുമല്ല ഗള്‍ഫിലുള്ള യുവതി സ്വന്തം ഭാര്യയാണെന്ന് അവകാശപ്പെട്ടായിരുന്നു ഇരുവരുടെയും തമ്മിൽത്തല്ല്.
ഒടുവിൽ പോലീസ് എത്തി യുവാക്കളെ അറസ്റ്റ് ചെയ്തു. കൊല്ലങ്കാനയില്‍ നടുറോഡിലാണ് യുവാക്കള്‍ തമ്മില്‍ പൊരിഞ്ഞ അടിയായത്. വിദ്യാനഗര്‍ കൊല്ലങ്കാന സ്വദേശിയായ സ്റ്റാനി റോഡ്രിഗസ് (40), തിരുവനന്തപുരം സ്വദേശിയായ സുഭാഷ് (35) എന്നിവരെയാണ് വിദ്യാനഗര്‍ എസ്.ഐ. വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവും കുട്ടികളുമുള്ള യുവതിയെച്ചൊല്ലിയായിരുന്നു തമ്മില്‍ത്തല്ല്. കൊല്ലങ്കാന സ്വദേശിനിയില്‍ അവകാശവാദമുന്നയിച്ചു ചൊവ്വാഴ്ച രാത്രി 11 നു കൊല്ലങ്കാന റോഡിലാണ് സ്റ്റാനിയും സുഭാഷും ഏറ്റുമുട്ടിയത്. ഈ യുവതി തന്റെ ഭാര്യയാണെന്നു സ്റ്റാനി അവകാശപ്പെട്ടപ്പോള്‍ തന്റെ ഭാര്യയാണെന്നും അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും സുഭാഷ് പ്രഖ്യാപിച്ചു. ഇതോടെ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമായി.
നടുറോഡില്‍ രണ്ടു പേര്‍ സംഘട്ടനത്തിലേര്‍പ്പെടുന്നതു കണ്ടവര്‍ പോലീസില്‍ വിവരമറിയിച്ചു. എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുതിച്ചെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് സംഘട്ടനത്തിലേര്‍പ്പെട്ട് ശല്യമുണ്ടാക്കിയതിനാണ് കേസ്. എന്തായാലും സംഭവം യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞതായാണ് സൂചന.
https://www.facebook.com/Malayalivartha




















