ആരോടും ശത്രുതയില്ല..ഒപ്പം നിന്നവർക്ക് നന്ദി; ഇ.പി. ജയരാജൻ

ഇ.പി. ജയരാജനെതിരേയുള്ള ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിയശേഷം ബന്ധുനിയമന വിവാദത്തിൽ തനിക്കൊപ്പം നിന്നവർക്ക് നന്ദിപ്പറഞ്ഞ് മുൻ മന്ത്രി ഇ.പി. ജയരാജൻ.
താൻ സത്യത്തിന്‍റെ ഭാഗത്താണ് നിൽക്കുന്നതെന്നും ആരോടും ശത്രുതയില്ല, എല്ലാവരുമായി നല്ല ബന്ധം സ്ഥാപിച്ചു പോകാനാണ്ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha




















