Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

തയ്യല്‍ ജോലി വിട്ട് പാമ്പുപിടിക്കാനിറങ്ങി പെണ്‍കരുത്ത്

28 SEPTEMBER 2017 05:40 PM IST
മലയാളി വാര്‍ത്ത

പാമ്പുകളെ പേടിയില്ലാത്തവര്‍ ചുരുക്കപേരാണ്. എന്നിരുന്നാലും സ്ത്രീകള്‍ക്ക് പൊതുവെ പാമ്പുകളെ പേടിയാണ്. എന്നാല്‍ ഇവിടെ പാമ്പുകളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പെണ്‍കരുത്ത്. തിരുവനന്തപുരത്തെ നെടുമങ്ങാടുള്ള 33 കാരിയായ രാജി അനില്‍കുമാര്‍ ആണ് പാമ്പുകളുടെ സ്വതന്ത്ര ജീവിതത്തിന് മുതല്‍കൂട്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മനുഷ്യരുടെയും പാമ്പുകളുടെയും രക്ഷയ്ക്കായി നെടുമങ്ങാടിന്റെ ഏത് കോണിലാണെങ്കിലും പാമ്പിനെ പിടിക്കാനായി രാജി ഓടിയെത്തും.

കുട്ടിക്കാലം മുതല്‍ തന്നെ രാജിക്ക് പാമ്പിനെ ഒരുപാട് ഇഷ്ടമാണ്. താന്‍ കാണുന്ന ഓരോ പാമ്പിനെയും കുറച്ചുനേരം നേരം നോക്കിനില്‍ക്കും. പിന്നെ അതിന്റെ പിന്നാലെ പോകും. ചിലപ്പോള്‍ ചില കുരുത്തക്കേടുകള്‍ ഒപ്പിക്കും. മൂര്‍ഖനെയാണ് കാണുന്നതെങ്കില്‍ പത്തി വിടര്‍ത്തുന്നത് കാണണം. അതിനായി പച്ചിലയോ മണ്ണോ വാരി അതിന്റെ മുന്നിലേക്ക് എറിയും. പാമ്പ് പത്തി വിടര്‍ത്തുന്നത് കാണുമ്പോള്‍ ഒരാവേശമായിരുന്നു.

അതേ ആവേശം വളരുമ്പോള്‍ രാജിയോടൊപ്പം തന്നെ വളര്‍ന്നിരുന്നു. ഇപ്പോള്‍ പാമ്പ് പിടുത്തത്തില്‍ സജീവമായിരിക്കുകയാണ്. അഞ്ച് വര്‍ഷമായി രാജി പാമ്പുപിടുത്തം തുടങ്ങിയിട്ട്. ഇക്കാലങ്ങളില്‍ 73 ഇനം പാമ്പുകളെ പിടികൂടി. അതില്‍ ഉഗ്രവിഷമുള്ള അണലിയും, മൂര്‍ഖനും ശംഖുവരയനൊക്കെ രാജി പിടികൂടിയിട്ടുണ്ട്. മൂര്‍ഖനെയാണ് കൂടുതലും പിടികൂടിയത്. ഒരു ദിവസം പാമ്പുപിടിക്കുന്നതിനിടയില്‍ യാദൃശ്ചികമായി രാജിക്ക് ചേരയുടെ കടിയേറ്റു. വലയില്‍ കുരുങ്ങിയ ചേരയെ രക്ഷിക്കുന്നതിനിടയിലായിരുന്നു ഇത്. അതിന്റെ പല്ല് ആഴത്തില്‍ കൈയില്‍ പതിഞ്ഞപ്പോഴും ആത്മവിശ്വാസം കൈവിട്ടില്ല. പിന്നീടങ്ങോട്ട് പാമ്പിന്റെയും മനുഷ്യന്റെയും ജീവന്‍ രക്ഷിക്കുകയെന്നത് തന്റെ കടമയാണെന്ന് രാജി മനസ്സില്‍ ഉറപ്പിച്ചിരുന്നു.

പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസമുള്ള രാജി പാമ്പിനെ കുറിച്ച് പഠിക്കാന്‍ എവിടെയും പോയിട്ടില്ല. പാമ്പുപിടുത്തത്തോട് അതിയായ ആഗ്രഹം തോന്നിയതോടെ രാജി യൂട്യുബില്‍ നിന്ന് കിട്ടാവുന്ന വീഡിയോ എല്ലാം സംഘടിപ്പിച്ചു കാണുമായിരുന്നു. പാമ്പുമായി വരുന്ന വാര്‍ത്തകളും ശ്രദ്ധിക്കും. പിന്നീട് വട്ടിയൂര്‍കാവില്‍ ബാബു പാലാലയുടെ കീഴില്‍ ഒരു ദിവസത്തെ പാമ്പുകളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തു. അവിടെ നിന്ന് കിട്ടിയ വിവരങ്ങളെല്ലാം രാജിയുടെ മുന്നോട്ടുള്ള യാത്രയില്‍ ഉപകാരപ്രദമായി. ബോധവത്ക്കരണ ക്ലാസില്‍ പങ്കെടുത്തതിന്റെ പിറ്റേദിവസമാണ് തന്റെ ഗ്രാമമായ പച്ചയില്‍ നിന്ന് ഒരു മൂര്‍ഖനെ പിടികൂടുന്നത്. അന്നുവരെ പാമ്പിനെ പിടിച്ചിട്ടില്ലാത്ത രാജിക്ക് ആത്മവിശ്വാസം വര്‍ധിച്ചു. ബാബു പാലാലയുടെ ഉപദേശം കിട്ടിയതോടെ ആത്മവിശ്വാസം ഒന്നുകൂടി വര്‍ധിച്ചു.

ഇത്രയും നാളത്തെ പാമ്പുപിടുത്തതിനിടയില്‍ രാജിയെ ഇടയ്ക്ക് വച്ച് ഭയപ്പെടുത്തിയത് ഒരു മൂര്‍ഖനാണ്. വിതുര ശാസ്താം കായലില്‍ വച്ചായിരുന്നു അത്. തോടിനോട് ചേര്‍ന്നുള്ള റോഡിന്റെ ഒരുവശത്തെ കല്ലിടുക്കില്‍ വാസമുറപ്പിച്ച മൂര്‍ഖന്‍ എല്ലാവരെയും പേടിപ്പിക്കുമായിരുന്നു. രക്ഷയില്ലാതായതോടെ രാജിയെ വിളിച്ചു. നാട്ടുകാരും രാജിയും ചേര്‍ന്ന് കല്ലുപൊളിച്ച് മൂര്‍ഖനെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഒരു കല്ലില്‍ ചുറ്റിവരിഞ്ഞിരിക്കുകയായിരുന്നു. ഒരാള്‍ക്ക് നേരാംവണ്ണം നില്‍ക്കാന്‍ പറ്റാത്ത സ്ഥലമായിരുന്നു അത്. പാമ്പിന്റെ വാലും തലയും ഒരേ സ്ഥലത്തായിരുന്നു. അത് പലതവണ ചീറ്റികൊണ്ട് രാജിയുടെ കൈകളിലേക്ക് വന്നു. പാമ്പിനെ വലിച്ചെടുത്താല്‍ രാജിയുടെ കൈയിലേക്ക് കൊത്തും, അല്ലെങ്കില്‍ വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് പാമ്പും താനും വീഴുമെന്ന നിലയിലായിരുന്നു. പിന്നീട് തന്ത്രപൂര്‍വമാണ് അതിനെ പിടികൂടിയതെന്ന് രാജി പറയുന്നു. ആര്‍ത്തവ സമയത്ത് മാത്രമാണ് രാജി പാമ്പിനെ പിടിക്കാന്‍ പോകാത്തത്. ചില ദിവസങ്ങളില്‍ ഫോറസ്റ്റുകാരുടെ സഹായത്തോടെയാണ് പിടികൂടിയ പാമ്പിനെ അനുയോജ്യമായ സ്ഥലങ്ങളില്‍ വിടും.

14ഉം ഒന്‍പതും വയസ്സുള്ള രണ്ട് പെണ്‍മക്കളാണ്. അഭിരാമിയും അനാമികയും. രാത്രി ഏറെ വൈകി വരുന്ന വിളികളില്‍ ഭര്‍ത്താവും മകളും രാജിയും ചേര്‍ന്നാണ് പാമ്പുപിടുത്തതിനായി പോകുന്നത്. ചിലര്‍ അതിനുള്ള കാശു നല്‍കും. ചില സാധാരണക്കാരായ ആളുകള്‍ പണം തന്നാല്‍ പോലും രാജി വാങ്ങിക്കാറില്ല. മാത്രമല്ല തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്നും ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടിയും ഒരു വിഹിതം നല്‍കാറുണ്ട്. പാമ്പുപിടിത്തതിനായി ഒരു സ്ത്രീയാണ് ഇറങ്ങുന്നതെന്ന് കേട്ടപ്പോള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഭര്‍ത്താവിന്റെ സപ്പോര്‍ട്ട് രാജിക്ക് വേണ്ടുവോളം ഉണ്ട്. ആ കരുത്തും കരുതലുമാണ് രാജി ആത്മവിശ്വാസത്തോടെ പാമ്പിനെ പിടികൂടാനിറങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (3 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (3 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (4 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (4 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (4 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (4 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (4 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (4 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (4 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (4 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (6 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (7 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (7 hours ago)

Malayali Vartha Recommends