Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..

സുജാതയ്‌ക്കൊപ്പം രാമലീലയും കാണണമെന്ന മഞ്ജുവിന്റെ കരിംനാക്ക് ഫലിച്ചപ്പോള്‍ സുഹൃത്തുക്കള്‍ക്ക് പിറുപിറുപ്പ്

28 SEPTEMBER 2017 09:21 PM IST
മലയാളി വാര്‍ത്ത

ദിലീപ് നായക വേഷത്തിലെത്തിയ രാമലീല പല തീയറ്ററുകളിലും ഹൗസ്ഫുള്‍ ആയി ആദ്യ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ മഞ്ജുവിന്റെ സുജാതയ്ക്ക് കണ്ണീരും കയ്യുമായ അവാര്‍ഡ് പടത്തിന്റെ മൂഡ്. മഞ്ജുവാര്യര്‍ മുഖ്യവേഷത്തിലെത്തിയ ഉദാഹരണം സുജാത നവാഗതനായ ഫാന്റം പ്രവീണ്‍ ആണ് സംവിധാനം ചെയ്തത്. ദിലീപിനെതിരേയുള്ള മുറവിളികള്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന തരത്തിലുള്ള ആഹ്വാനത്തിലേയ്‌ക്കെത്തിയതോടെ സുജാതയ്‌ക്കൊപ്പം രാമലീലയും കാണണമെന്ന മജ്ഞുവാര്യരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഏറെ വിവാദം സൃഷ്ടിച്ചു. മഞ്ജുവിന്റെ അസ്ഥാനത്തുള്ള പ്രതികരണം സുഹൃത്തുക്കളായ വനിതാ കൂട്ടായ്മ അംഗങ്ങള്‍ക്ക് സഹിച്ചില്ല. അവര്‍ നടത്താനുദ്ദേശിച്ച പല ബഹിഷ്‌ക്കരണ പരിപാടികളും ഇതോടെ ഉപേക്ഷിച്ചു.

മഞ്ജുവിന് വേണ്ടിയാണ് എല്ലാ നടിമാരും ഒറ്റക്കെട്ടായി ദിലീപിനെതിരെ അണിനിരന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് മഞ്ജുവാര്യരാണ്. മഞ്ജു മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിലാണ് ദിലീപിനെ പൊക്കിയത്. മഞ്ജുവിന്റെ മുന്‍ ഭര്‍ത്താവ് കൂടിയായ ദിലീപ് ഗൂഢാലോചനക്കുറ്റത്തിനാണ് രണ്ടര മാസത്തിലേറെയയായി ജാമ്യം പോലും ലഭിക്കാതെ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്. എന്നാല്‍ ആ മഞ്ജു തന്നെ സിനിമാ കഥാപാത്രം പോലെ ദിലീപിന് അനുകൂലമായി പ്രതികരിച്ചു. ഇത് ദിലീപിന്റെ സിനിമയുടെ എതിര്‍പ്പ് കുറയുന്നതിന് കാര്യമായി സഹായിച്ചു.

രാമലീലയ്ക്ക് സര്‍ക്കാര്‍ തീയറ്ററുകളില്‍ റിലീസ് കിട്ടിയില്ല. എന്നാല്‍ സര്‍ക്കാര്‍ തീയറ്ററായ തിരുവനന്തപുരം ശ്രീയില്‍ സുജാതയ്ക്ക് വരണ്ട പ്രതികരണമാണ്. ആകെ 330 സീറ്റുകളില്‍ 96 എണ്ണം മാത്രമാണ് ആദ്യ ഷോയ്ക്കായ് വിറ്റു പോയത്. എന്നാല്‍ കൈരളിയില്‍ പ്രദര്‍ശനം തുടരുന്ന പോക്കിരി സൈമണ് സുജാതയേക്കാള്‍ പ്രേക്ഷകരുണ്ട്.



191 തീയറ്ററുകളിലാണ് രാമലീല എത്തിയിരിക്കുന്നത്. കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയും വന്‍ ആഘോഷങ്ങളുമായാണ് ആരാധകര്‍ രാമലീല ആഘോഷമാക്കുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രീയ താരമായ ദിലീപ് ജയിലിലായ ശേഷം ആദ്യമായി എത്തുന്ന ചിത്രത്തോട് കുടുംബ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്ന കാത്തിരിപ്പിനും ഇതോടെ മറുപടിയായി.

ദീലിപ് ജയിലിലാണെങ്കിലും ചിത്രത്തിന്റെ റിലീസ് കെങ്കേമമായി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും അണിയറ പ്രവര്‍ത്തകരും ആഘോഷിച്ചു. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയില്‍ രാമനുണ്ണി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്. പുലിമുരുകന്‍ എന്ന സിനിമയ്ക്കു ശേഷം വലിയ ബജറ്റില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച രാമലീലയുടെ റിലീസ് ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് അനിശ്ചിതത്വത്തിലായത്. ദിലീപ് പുറത്തിറങ്ങിയശേഷം റിലീസ് ചെയ്യാനായിരുന്നു മുന്‍തീരുമാനമെങ്കിലും ജാമ്യഹര്‍ജികള്‍ കോടതികള്‍ പലവുരു തള്ളിയതോടെയാണ് ഇന്ന് റിലീസ് നിശ്ചയിച്ചത്.


രാമലീല റിലീസായ മിക്ക തിയറ്ററുകളിലേയും ആദ്യ ഷോ ഫാന്‍സ് അസോസിയേഷന്‍ ബുക്ക് ചെയ്തിരുന്നു. ചിത്രത്തിനു മികച്ച വരവേല്‍പ്പ് നല്‍കുന്നതോടൊപ്പംതന്നെ ഫാന്‍സുകാര്‍ സംയമനം പാലിക്കണമെന്നു സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചിത്രവുമായി ബന്ധപ്പെട്ടു എന്തുപ്രശ്‌നങ്ങളുണ്ടായാലൂം ഇത് ദിലീപിനു ജാമ്യം അനുവദിക്കുന്നതിനു തടസമായി പ്രോസിക്യൂഷന്‍ ഉന്നയിക്കുമെന്നും ഇതിനാല്‍ ഫാന്‍സുകാര്‍ സംയമനം പാലിക്കണമെന്നും സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം മുഴുവന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെയും അറിയിച്ചിട്ടുണ്ടെന്നും ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പറഞ്ഞു. ഫാന്‍സുകാരുടെ പേരും പറഞ്ഞു തിയറ്ററുകളില്‍ ആരെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ഇത്തരക്കാരെ കൈകാര്യം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (14 minutes ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 760 രൂപയുടെ ഇടിവ്  (22 minutes ago)

കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...  (46 minutes ago)

സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ അന്തരിച്ചു...  (1 hour ago)

നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവ്...  (1 hour ago)

നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി...  (1 hour ago)

കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കും...  (1 hour ago)

ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ആദ്യ വിജയം തേടി ഗോകുലം കേരള എഫ്.സി ഇന്ന് ഇറങ്ങും  (2 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു.. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി  (2 hours ago)

അപൂര്‍വ രോഗികളുടെ തിരിച്ചറിവ്, ട്രാക്കിംഗ്, റഫറല്‍, ചികിത്സാ ഏകോപനം എന്നിവയ്ക്ക് സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം  (2 hours ago)

ട്രെയിനിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷമാകുന്നു...  (3 hours ago)

ഉയർന്ന താപനില മുന്നറിയിപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...  (4 hours ago)

Malayali Vartha Recommends