ഫേസ്ബുക്കിലൂടെ പ്രണയത്തിലായപ്രായപൂര്ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ചു കൂട്ടുകാര്‍ക്കും കാഴ്ചവെച്ചു; ഞെട്ടിക്കുന്ന സംഭവം അരൂരില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്കി മയക്കി സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിച്ച സംഭവത്തില്‍ കാമുകനുള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. മുഖ്യപ്രതി അഖില്‍ കൃഷ്ണ (ഉണ്ണിക്കുട്ടന്-23), തുറവൂര്‍ പഞ്ചായത്ത് കൊച്ചുപുത്തന്‍തറ രാജേഷ് (ആന രാജേഷ്-28), പട്ടണക്കാട് പുലരി നിലയത്തില്‍ ജിനദേവ് (ബിനു-29), തിരുനെല്ലൂര്‍ ചാലിത്തറയില്‍ സിനീഷ് (29), വളമംഗലം പുത്തന്‍തറ കിഴക്കേനികര്‍ത്തില്‍ ബിനീഷ് (26) എന്നിവരെയാണു പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണ്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ ഓട്ടോ ഡ്രൈവറായ അഖില്‍ കൃഷ്ണ സമൂഹമാധ്യമം വഴിപരിചയപ്പെട്ട പെണ്‍കുട്ടിയുമായി സ്നേഹബന്ധത്തിലാവുകയും പട്ടണക്കാട്ടുള്ള വീട്ടിലെത്തിച്ചു മദ്യം നല്കി പീഡിപ്പിച്ചശേഷം സുഹൃത്തുക്കള്‍ക്കു കൈമാറുകയുമായിരുന്നു. ഒരു വര്‍ഷത്തോളം പല സ്ഥലങ്ങളിലും കൊണ്ടുപോയി പ്രതികള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
ഗര്‍ഭിണിയായശേഷം പെണ്‍കുട്ടിയെ അമ്മ കൊച്ചിയിലുള്ള ആതുരാലയത്തില്‍ പാര്‍പ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോള്‍ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു പീഡന വിവരങ്ങള്‍ പുറത്തായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























