ഇത്തവണ ഇല്ല അടുത്ത നിയമസഭ സീറ്റ് യൂത്ത് ലീഗിന്

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം അറിയിച്ചിരുന്നതായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. എന്നാൽ അടുത്ത നിയമസഭാ സീറ്റ് യൂത്ത് ലീഗിന് നൽകാമെന്ന് മുസ്ലിം ലീഗ് നേതൃത്വം ഉറപ്പു നൽകിയതായും ഫിറോസ് പറഞ്ഞു.മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കാലങ്ങളായുള്ള യൂത്ത് ലീഗിന്റെ ആവശ്യമാണ് തിരഞ്ഞെടുപ്പ് സീറ്റ് എന്നാൽ ലീഗ് നേതൃത്വം ഇത് പരിഗണിച്ചിരുന്നില്ല എന്നാൽ അടുത്ത തവണ എങ്കിലും സീറ്റ് കിട്ടും എന്ന പ്രതീക്ഷയിലാണ് യൂത്ത് ലീഗ് നേതൃത്വം.
https://www.facebook.com/Malayalivartha
























