വേങ്ങര ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും: കെ ടി ജലീൽ

വേങ്ങര ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ. സർക്കാരിന്റെ നേട്ടങ്ങൾ വിലയിരുത്തപ്പെടുമെന്നും മന്ത്രി പറഞ്ഞു. മുസ്ലിം ലീഗിൽ പി കെ കുഞ്ഞാലി കുട്ടി ദുര്ബലനായി, സമ്മർദത്തിലൂടെ സ്ഥാനാർത്ഥി മാറിയത് ഇതിനു തെളിവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തോമസ് ചാണ്ടി വിഷയത്തിൽ കുറ്റം തെളിഞ്ഞാൽ നടപടി ഉണ്ടാകുമെന്നും ജലീൽ പറഞ്ഞു. വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികൾ കൂടുതൽ സജീവമായി. കൂടുതൽ നേതാക്കൾ മണ്ഡലത്തിൽ എത്തി തുടങ്ങിയത് പ്രചാരണത്തിന് കൊഴുപ്പേറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























