പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ആറന്മുളയിൽ പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ മാലക്കരയ്ക്ക് സമീപമായിരുന്നു സംഭവം. മെഴുവേലി സ്വദേശികളായ സൗജിത്, വിഷ്ണു എന്നിവരാണ് മരിച്ചത്.
ആറുപേരടങ്ങിയ വിദ്യാര്‍ഥി സംഘമാണ് ഇവിടെ കുളിക്കാനിറങ്ങിയത്. സൗജിതും വിഷ്ണുവും ഒഴുക്കില്‍പെട്ടതോടെ സുഹൃത്തുക്കൾ ബഹളംവച്ചു. ഇതോടെ നാട്ടുകാരും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ സൗജിതിനെയും വിഷ്ണുവിനെയും ജീവനോടെ കരയ്ക്കെത്തിക്കാനായില്ല.
https://www.facebook.com/Malayalivartha























