പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വിഷ്ണു, സൗജിത് എന്നിവരാണ് മരിച്ചത്. വൈകിട്ട് 3.45ന് ആറന്മുള മാലക്കര വള്ളക്കടവില്‍ ഇരുവരും കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു, പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഇവരുള്‍പ്പെടെ ആറു പേരുടെ സംഘമാണ് നദിയില്‍ കുളിക്കാനിറങ്ങിയത്. അതിനിടെ വിഷ്ണുവും സൗജിത്തും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























