മാണിയുടെ പിന്തുണയെ സ്വാഗതം ചെയ്ത് ചെന്നിത്തല

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദറിന് കെ എം മാണി പിന്തുണ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണിയുടെ പിന്തുണ യു ഡി ഫിനു തിളക്കമാർന്ന വിജയം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മാണിയുടെ പിന്തുണ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കത്തയച്ചിരുന്നു ഇതിനു മറുപടി ആയാണ് മാണി പിന്തുണ അറിയിച്ചത് എന്നാൽ യു ഡി എഫിലേക്ക് ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























