ബി ഡി ജെ എസിന്റെ പിണക്കം തീർന്നു

ബി ഡി ജെ എസ് - ബി ജെ പി തർക്കത്തിനു പരിഹാരമായി. ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പിള്ളി നടത്തിയ ചർച്ചയിലാണ് തീരുമാനം. ബി ഡി ജെ എസിന്റെ ആവശ്യങ്ങളിൽ മൂന്ന് ആഴ്ച്ചക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നു ഉറപ്പു ലഭിച്ചതായി തുഷാർ പറഞ്ഞു. കേന്ദ്ര മന്ത്രി സ്ഥാനം ആവശ്യപെട്ടില്ലെന്നും തന്നെ ക്ഷണിച്ചത് കൊണ്ടാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ എസ് എൻ ഡി പി നേതാവ് വെള്ളാപ്പിള്ളി നടേശൻ അടക്കമുള്ളവർ ബി ജെ പിക്കും എൻ ഡി എ ക്കും എതിരെ ശക്തമായ പ്രതികരണങ്ങൾ നടത്തിയിരുന്നു. ബി ഡി ജെ എസ് ഇടതു പക്ഷത്തേക്ക് കൂടുതൽ അടുക്കുന്നു എന്ന സാഹചര്യം നിലനിൽക്കുമ്പോളാണ് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷാ തുഷാർ വെള്ളാപ്പിളിയെ ഡൽഹിയിലേക്ക് ചർച്ചക്ക് ക്ഷണിച്ചതെന്നും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha























