ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയക്ക്...

ഇപ്പോള്‍ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സര്‍വ്വസാധാരണമാണ്. കൂടുതല്‍ പേരും വലിയ പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്. അങ്ങനെയുള്ള ട്രാന്‍സാക്ഷന്‍ വളരെ സുരക്ഷിതത്വമുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഒണ്‍വഴിയുള്ള ട്രാന്‍സാക്ഷന്‍ വളരെ കരുതലോടെയായിരിക്കണമെന്നാണ് പറയുന്നത്.
ഓണ്‍ലൈന്‍ വഴി പണംതട്ടിച്ച സംഭവത്തില്‍ സംസ്ഥാനത്ത് രണ്ടു പേര്‍ പിടിയില്‍. തൃശൂരില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. പിടിലായവര്‍ ഇരുവരും രാജസ്ഥാന്‍ സ്വദേശികളാണ്. രാജസ്ഥാനിലെ ഉദയ്പുര്‍ നിന്നുള്ള അമിത് അഗര്‍വാള്‍ (34), അജയ് സാഹു(27) എന്നിവരാണ് പോലീസ് പിടിലായത്. ഇന്റര്‍നെറ്റ് വഴി അക്കൗണ്ടുകളും മെയിലുകളും ഹാക്ക് ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തവരാണ് ഇവര്‍.
തൃശൂരിലെ തോംസണ്‍ ഗ്രൂപ് കമ്ബനി കാത്തലിക് സിറിയന്‍ ബാങ്കിന്റെ അക്കൗണ്ടുകളുമാണ് ഇവര്‍ ഹാക്ക് ചെയ്ത്.
തോംസണ്‍ കമ്ബനി കാത്തലിക് സിറിയന്‍ ബാങ്കുമായി ഇമെയില്‍ വഴി നടത്തിയ ഇടപാടുകളാണ് ഇവര്‍ ഹാക്ക് ചെയ്തു. പിന്നീട് ഇമെയില്‍ തിരുത്തി ലക്ഷങ്ങള്‍ തട്ടി. കൂടുതല്‍ തുക തട്ടിയെടുക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് ബാങ്കിനു തോന്നിയ സംശയമാണ് ഇവരെ കുടുക്കിയത്.
https://www.facebook.com/Malayalivartha























