Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പരിയാരത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊല്ലാന്‍ പ്രതികള്‍ നടത്തിയ നീക്കങ്ങള്‍ ഞെട്ടിക്കുന്നത്

01 OCTOBER 2017 08:33 AM IST
മലയാളി വാര്‍ത്ത

ഏല്ലാവരേയും അമ്പരപ്പിക്കുന്ന കൊലപാതകമാണ് പരിയാരത്ത് നടന്നത്. റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊല്ലാന്‍ പ്രതികള്‍ നാല് തവണ എത്തിയെന്ന് തെളിഞ്ഞു. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് കണ്ടാണ് മൂന്ന് തവണയും കൊല നടത്താനുള്ള നീക്കത്തില്‍ നിന്ന് ഇവര്‍ പിന്‍മാറിയത്. രണ്ടാഴ്ചയായി ഇവര്‍ ഇതിനായുള്ള ശ്രമത്തിലായിരുന്നു.പരിയാരത്തേക്ക് ഇരുചക്ര വാഹനത്തില്‍ എത്തുന്ന രാജീവിന് പിറകെ കൊലയാളികളുണ്ടായിരുന്നു. എന്നാല്‍ മറ്റ് ആളുകളുടെ സാമിപ്യം കാരണമാണ് മൂന്ന് തവണയും കൊലപാതകത്തില്‍ നിന്ന് അവര്‍ പിന്‍മാറിയത്.

നാലാമത്തെ ശ്രമത്തില്‍ ഇവര്‍ കൊല നടത്തുകയായിരുന്നു. സംഭവ ദിവസം അതിരാവിലെ ഇവര്‍ അതിനായി പരിയാരത്ത് രാജീവ് താമസിക്കുന്നിടത്ത് എത്തിയെങ്കിലും അയാള്‍ അവിടെ ഉണ്ടായിരുന്നില്ല. സാധാരണഗതിയില്‍ പുലര്‍ച്ചെ ആറോടെയാണ് അവിടെ എത്തുക പതിവ്. 6.45 ആയിട്ടും വരാതായതോടെ കൊലയാളികള്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങി. ഓട്ടോയില്‍ മടങ്ങുന്ന വഴിയില്‍ വെച്ച് ഇയാള്‍ സ്‌കൂട്ടറില്‍ പരിയാരത്തേക്ക് വരുന്നത് അപ്രതീക്ഷിതമായി ഇവരുടെ ശ്രദ്ധയില്‍പെട്ടു.അതോടെ ഇവരും ഓട്ടോറിക്ഷ തിരിച്ച് രാജീവിന്റെ പുറകെ കൂടി. രാജീവ് താമസസ്ഥലത്താണ് എത്തിയത്.

പരിസരത്ത് ആളുകളില്ലാതിരുന്നത് കൊലപാതകസംഘത്തിന് അനുകൂലമായി. സ്‌കൂട്ടര്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തുന്നതിനിടെ പിറകെ ഓട്ടോയില്‍ എത്തിയ സംഘം രാജീവന് മേല്‍ ചാടി വീണു. രക്ഷപ്പെടാനുള്ള മല്‍പിടിത്തത്തിനിടെ സ്‌കൂട്ടര്‍ തട്ടിമറിഞ്ഞു വീണു. ബലപ്രയോഗത്തിനിടെ രാജീവന്റെയും സംഘത്തിലുള്ളവരുടെയും ചെരിപ്പുകള്‍ ചിതറിതെറിച്ചുപോയി.

മറ്റുള്ളവര്‍ അറിയുന്നതിന് മുമ്പ് ഓട്ടോയില്‍ കയറ്റാനായിരുന്നു ശ്രമം. രാജീവന്‍ പക്ഷെ, കുതറി മാറി. അതോടെ അയാളെ ശാരീരികമായി ആക്രമിച്ച് അവശനാക്കി ഓട്ടോയില്‍ എടുത്തിട്ട് കൊണ്ടുപോവുകയായിരുന്നു. നാലുപേരടങ്ങുന്ന ക്വട്ടേഷന്‍ സംഘമാണ് കൃത്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത്. ഏകദേശം ഒരു മാസം മുമ്പാണ് ഇവര്‍ക്ക് ഇതിന് ക്വട്ടേഷന്‍ ലഭിച്ചത്. നായത്തോട്ടിലുള്ള വീട്ടിലോ വഴിയിലോ വെച്ച് പിടികൂടാന്‍ പ്രയാസമാണെന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നു. അതിനാലാണ് ഇയാള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പരിയാരത്തെ ജാതി തോട്ടത്തില്‍ വെച്ച് പിടികൂടി കൊല്ലാന്‍ പദ്ധതിയിട്ടത്. പരിയാരം തവളപ്പാറയില്‍ അമേരിക്കയില്‍ താമസമാക്കിയ ആളുടെ പത്തേക്കര്‍ വരുന്ന ജാതി തോട്ടത്തില്‍ കൃഷി ചെയ്യാനും ജാതിക്കായ ശേഖരിക്കാനുമായിരുന്നു നായത്തോട്ടില്‍നിന്നും രാജീവ് വന്നത്.

തോട്ടത്തിലെ ഔട്ട് ഹൗസില്‍ രാത്രി രാജീവ് താമസിക്കാറില്ല. തൊഴിലാളികള്‍ക്ക് ഭക്ഷണം തയാറാക്കാന്‍ ഉപയോഗിക്കുക മാത്രമെ ചെയ്തിരുന്നുള്ളൂ. തൊഴിലാളികള്‍ എപ്പോഴും ഉണ്ടാകുമെന്നതിനാല്‍ അവിടെ വെച്ച് തങ്ങളുടെ പദ്ധതി നടപ്പാക്കാനാവില്ലെന്ന് ക്വട്ടേഷന്‍ സംഘത്തിന് അറിയാമായിരുന്നു. അതിനായി പരിയാരത്തെ ഒഴിഞ്ഞു കിടക്കുന്ന എസ്.ഡി കോണ്‍വന്റ് മഠത്തിന്റെ കെട്ടിടം ഇവര്‍ നേരത്തെ വാടകക്കെടുത്തിരുന്നു. ഇവിടെ തങ്ങിയാണ് കാര്യങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്തത്.

വെള്ളിയാഴ്ച രാവിലെ ഏഴോടെ അവശനിലയില്‍ ഇവിടെ എത്തിച്ച രാജീവനെ കെട്ടിടത്തിന്റെ വാതില്‍ താക്കോല്‍ ഉപയോഗിച്ച് തുറന്ന് മുറിയിലിട്ട് രണ്ട് മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ എന്തൊക്കെയോ രേഖകള്‍ ഒപ്പിട്ടു വാങ്ങിയതായി സംശയിക്കുന്നു. ശ്വാസം മുട്ടിച്ചാണ് കൊന്നത്. മുണ്ടുകൊണ്ട് കൈകള്‍ പിന്നില്‍ കെട്ടിയിരുന്നു. പായയില്‍ നഗ്‌നനായിട്ടാണ് മൃതദേഹം കണ്ടത്. തലയുടെ പിന്‍ഭാഗത്ത് മുറിവുണ്ടായിരുന്നു. ഈ മുറിവ് മരണകാരണമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം രാജീവിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ദുരൂഹതകള്‍ ഏറെയാണ്. നായത്തോട് കോലിച്ചോടം ഭാഗത്ത് നിലംപൊത്താറായ വീട്ടില്‍ ഇഷ്ടികത്തൊഴിലാളിയായി കഴിഞ്ഞിരുന്ന രാജിവ് അടുത്തകാലത്താണ് വന്‍ സമ്പന്നനായി മാറിയതെന്നാണ് പൊലീസ് പറയുന്നത്.

ഇഷ്ടികക്കളത്തില്‍ പണിയെടുക്കുമ്പോള്‍ വയനാട് സ്വദേശിനിയുമായി പ്രണയത്തിലായ രാജീവ് 18ാം വയസ്സില്‍ വിവാഹിതനായെങ്കിലും രണ്ട് മക്കള്‍ ജനിച്ച ശേഷം ബന്ധം വേര്‍പ്പെടുത്തി. മക്കള്‍ രാജീവിനൊപ്പമായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് നായത്തോട് സ്‌കൂളിന് കിഴക്കുവശം സ്ഥലം വാങ്ങി ആഡംബര വീട് നിര്‍മിച്ചത്. രാഷ്ട്രീയ, ഉദ്യോഗസ്ഥതലങ്ങളില്‍ ഉന്നതരുമായി രാജീവിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. സാമ്പത്തിക അഭിവൃദ്ധിയുണ്ടായതോടെ സാധാരണക്കാരുമായുള്ള അടുപ്പം കുറഞ്ഞതായും നാട്ടുകാര്‍ പറയുന്നു. വാഹന ബ്രോക്കറായി ബിസിനസ് രംഗത്ത് പ്രവേശിച്ച രാജീവ് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളില്‍ സജീവമായതോടെയാണ് കോടികളുടെ ആസ്തികള്‍ക്ക് ഉടമയായത്.

വസ്തു വില്‍പന സംബന്ധിച്ച തര്‍ക്കങ്ങളും നിയമ തടസ്സങ്ങളും പതിവായതോടെയാണ് അഭിഭാഷകനായ ഉദയഭാനുവുമായി രാജീവ് അടുത്തത്. എഫ്.സി.ഐയില്‍ ചുമട്ടുതൊഴിലാളിയായിരുന്ന അങ്കമാലി ചെറുമഠത്തില്‍ ജോണിയുമായായിരുന്നു പ്രധാനമായും രാജീവ് പങ്കുകച്ചവടം നടത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends