Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അടിയന്തര സാഹചര്യങ്ങളില്‍ ഉടനടി പരിഹാരവുമായി കേരള പോലീസിന്റെ ആപ്പുകള്‍

01 OCTOBER 2017 09:54 AM IST
മലയാളി വാര്‍ത്ത

പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനുമായി കേരള പൊലീസ് രൂപം നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍/ ആപ്പ് സ്‌റ്റോറില്‍ നിന്നും ഡൗലോഡ് ചെയ്യാം.

രക്ഷ

പൊലീസ് സംബന്ധിയായ പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പാണ് രക്ഷ. ആന്‍ഡ്രോയിഡ്/ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ആപ്പ് പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍വഴിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പൊലീസ് സേവനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ സുതാര്യതയോടെ എത്തിക്കുന്നതിന് കഴിയും വിധമാണ് രക്ഷ തയ്യാറാക്കിയിരിക്കുന്നത്.

സ്‌റ്റേഷന്‍ എസ്.എച്ച്.ഒ മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവരുടെ ഫോണ്‍ നമ്പരുകള്‍, വിവിധ യൂണിറ്റുകളിലെ ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടെയുള്ള പൊലീസ് ടെലിഫോണ്‍ ഡയറക്ടറി ഇതില്‍ ലഭ്യമാണ്. തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനുകളും ഓരോ പ്രദേശത്തിന്റേയും അധികാരപരിധിയിലുള്ള പൊലീസ് സ്‌റ്റേഷനും കണ്ടെത്തുന്നതിനും ഇവിടേക്ക് ബന്ധപ്പെടുന്നതിനും സ്‌റ്റേഷനിലേക്കുള്ള മാര്‍ഗം ജി.പി.എസ് മുഖേന മനസിലാക്കുന്നതിനുമുള്ള സംവിധാനവും രക്ഷയിലുണ്ട്.

എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍, പൊലീസ് വാര്‍ത്തകളും അറിയിപ്പുകളും, ഗതാഗത സുരക്ഷാ നിര്‍ദേശങ്ങള്‍, ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയും ഇതില്‍ ലഭിക്കും. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സ്റ്റാറ്റസ്, എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ചെയ്യല്‍, പരാതിയുടെ നിലവിലുള്ള സ്ഥിതി മനസ്സിലാക്കാനുമുള്ള സംവിധാനം തുടങ്ങിയവയും ഇതില്‍ ലഭ്യമാണ്.

സിറ്റിസണ്‍ സേഫ്ടി

അടിയന്തര സാഹചര്യങ്ങളിലും ഒറ്റപ്പെട്ട യാത്രാവേളകളിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ആപ്ലിക്കേഷനാണ് സിറ്റിസണ്‍ സേഫ്ടി. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഫോട്ടോ, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.
യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന റൂട്ടും ഇതുവഴി ബന്ധുക്കള്‍ക്ക് കൈമാറാം. അടിയന്തര നമ്പരുകളിലേക്ക് സന്ദേശം അയയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിറ്റിസണ്‍ സേഫ്റ്റിയുടെ മറ്റൊരു സവിശേഷത പാനിക് ബട്ടണ്‍ എന്ന സംവിധാനമാണ്. ആപത്ഘട്ടങ്ങളില്‍ നമ്പര്‍ ഡയല്‍ ചെയ്യാതെതന്നെ ഇതിലുള്ള പാനിക് ബട്ടണ്‍ അമര്‍ത്തുന്നതുവഴി ഒരു അടിയന്തര സന്ദേശം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. സഹായമഭ്യര്‍ത്ഥിച്ചയാളുടെ സമീപം വേഗത്തിലെത്താന്‍ പോലീസിന് ഇത് സഹായകമാവും.

ട്രാഫിക് ഗുരു

സുരക്ഷിത െ്രെഡവിങ്ങിനുള്ള ഗെയിം ആപ്ലിക്കേഷനാണ് ട്രാഫിക് ഗുരു. ട്രാഫിക് നിയമങ്ങള്‍ മനസ്സിലാക്കുന്നതിനും അവ പാലിക്കുന്നതിനുള്ള രീതികള്‍ അറിയുന്നതിനും ഇത് സഹായകമാണ്. െ്രെഡവിങ്ങിനിടയില്‍ നേരിടേണ്ടിവരുന്ന ബംബര്‍ ടു ബംബര്‍ ട്രാഫിക് ലൈന്‍ ഡിസിപ്ലിന്‍
ഓവര്‍ടേക്കിങ് സ്പീഡ് കണ്‍ട്രോള്‍ പാര്‍ക്കിങ് എന്നിവ സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഈ ആപ്ലിക്കേഷന്‍ പറഞ്ഞുതരും. മികച്ച ഗ്രാഫിക്‌സും ശബ്ദവുമുള്ള ഈ ഗെയിമിലൂടെ യഥാര്‍ത്ഥ െ്രെഡവിങ് അനുഭവം ലഭിക്കും.

നോ യുവര്‍ ജുറിസ്ഡിക്ഷന്‍

ഇപ്പോള്‍ നില്‍ക്കുന്നത് എതു സ്‌റ്റേഷന്‍ പരിധിയിലാണെന്ന് അറിയുന്നതിനും ഓരോ പ്രദേശത്തെയും സ്‌റ്റേഷനുകള്‍ കണ്ടെത്തുന്നതിനും ജിപിഎസ് മുഖേന വഴി മനസിലാക്കാനുമുള്ള മൊബൈല്‍ ആപ്പാണ് നോ യുവര്‍ ജൂറിസ്ഡിക്ഷന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഓരോരുത്തരും നില്‍ക്കുന്ന സ്ഥലം കൃത്യമായി അറിയുന്നതിനും സംവിധാനമുണ്ട്. ഉചിതമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി ആപ്പുകള്‍ അന്തിമരൂപത്തില്‍ ഉടന്‍ പുറത്തിറക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends