Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

പുത്തൂരില്‍ ഏഴുവയസുകാരി ക്രൂര ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ എസ്.ഐയെ ചുമതലകളിൽ നിന്ന് നീക്കി

01 OCTOBER 2017 10:17 AM IST
മലയാളി വാര്‍ത്ത

ക്രൂര ലൈംഗിക പീഡനത്തിനിരയായി കഴുത്തുഞെരിച്ച് റബ്ബർ തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ ഏഴുവയസുകാരിയെ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച വന്നെന്ന് കണ്ടെത്തൽ. തുടർന്ന് ഏരൂർ എസ്.ഐ.ലിസിയെ ചുമതലകളിൽ നിന്ന് നീക്കി. സ്റ്റേഷന്റെ ചുമതലയുള്ള എസ്.എച്ച്.ഒ ആയി ഗോപകുമാർ ചുമതലയേറ്റിട്ടുണ്ട്. കുട്ടിയെ കാണാതായിട്ടും പൊലീസ് വേണ്ടവിധം അന്വേഷിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.

പെൺകുട്ടി കൊല്ലപ്പെട്ട എസ്റ്റേറ്റിൽ പൊലീസ് പരിശോധനയ്ക്കെത്തിയത് രാത്രി 10മണിക്ക് മാത്രമായിരുന്നു. കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവുമായ രാഗേഷ് കുട്ടിയുമൊത്ത് എസ്റ്റേറ്റിലേക്ക് പോയതായി പൊലീസിന് രാവിലെ തന്നെ വിവരം ലഭിച്ചിരുന്നു. പ്രതിയുടെ വീടിന് സമീപത്താണ് ആർ.പി.എൽ എസ്റ്റേറ്റ്. എന്നാൽ,

എസ്റ്റേറ്റിൽ പരിശോധന നടത്താൻ പൊലീസ് തയ്യാറായില്ല. രാത്രി മാത്രമാണ് പൊലീസ് എസ്റ്റേറ്റിൽ തിരച്ചിൽ നടത്തിയത്. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടാണ് എസ്.ഐയെചുമതലകളിൽ നിന്ന് നീക്കിയത്. ഏരൂർ ഗവ. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി പുഞ്ചിരിമുക്ക് തെങ്ങുവിള വീട്ടിൽ സുജിയുടെ മകൾ എം.എസ്.ശ്രീലക്ഷ്മിയെയാണ് കുളത്തൂപ്പുഴ ചെറുകര പാതയിൽ ആർ.പി.എൽ എസ്റ്റേറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നിന് മുകളിൽ ആളൊഴിഞ്ഞ ഭാഗത്ത് റബർ തൈകൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഇരുമ്പ് സ്റ്റാൻഡിന് മുകളിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹം.

ഏഴുവയസുകാരിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന രാജേഷിനെക്കുറിച്ചും കൊല്ലപ്പെട്ട ശ്രീലക്ഷ്മിയുടെ അമ്മയുടെ കുടുംബത്തെക്കുറിച്ചും കടുത്ത ആരോപണങ്ങളുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ശ്രീലക്ഷ്മിയുടെ കൊലപാതകം സ്വന്തം അമ്മയുടെ അറിവോടുകൂടിയാരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പുത്തൂർ നിവാസികൾക്കിടയിലെ സ്ഥിരം പ്രശ്നക്കാരായിരുന്ന കുടുംബമായിരുന്നു ഇവരുടേത്. ശ്രീലക്ഷ്മിയുടെ പിതാവും അമ്മയും തമ്മിൽ ഈ കാര്യങ്ങൾ കൊണ്ടുതന്നെ ബന്ധം വേർപിരിഞ്ഞാണ് കഴിയുന്നത്.

കുട്ടിയെ നേടിയെടുക്കാൻ അച്ഛൻ ശ്രമിച്ചിരുന്നെങ്കിലും ശ്രീലക്ഷ്മിയുടെ വീട്ടുകാർ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. കുട്ടി കൊല്ലപ്പെട്ട ദിവസം നാട്ടുകാരിൽ ചിലർ വിവരമറിയിക്കാൻ എത്തിയപ്പോൾ "മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം"? എന്ന് പറഞ്ഞ് ആക്രോശിച്ച് വീട്ടുകാർ നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു. സംഭവം കൈവിട്ടുപോകുന്നെന്ന് മനസ്സിലാക്കിയതോടെ, കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷിനൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന് പറഞ്ഞു തടിയൂരാൻ ശ്രമിച്ചു.

ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്ന് നാട്ടുകാരിൽ നിന്ന് ചോദ്യങ്ങളുയർന്നു... തുടർന്ന് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച ശ്രീലക്ഷ്മിയുടെ കൊലപാതകത്തിൽ ബന്ധുക്കൾക്കുള്ള പങ്ക് തെളിക്കണമെന്ന ആവശ്യം വിവാദമായതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പക്ഷെ ഇത് പിഞ്ച് കുഞ്ഞിനെ കൊന്ന ആ നരാധമരെ രക്ഷിക്കാനുള്ള പോലീസ് തന്ദ്രമാണോ എന്നും ആരോപണങ്ങളുയരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌ മാര്‍ട്ടം നടത്തി മൃതദേഹം വൈകിട്ട്‌ ഏഴോടെ ശ്രീലക്ഷ്മിയുടെ അച്ഛന്റെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. അപ്പോഴും വീട്ടുകാരുടെ രോഷം അടങ്ങിയിരുന്നില്ല, ജീവനില്ലാത്ത കുഞ്ഞിനെയല്ലേ നിന്റെ കൈയിൽ കിട്ടിയതെന്നായിരുന്നു ശ്രീലക്ഷ്മിയുടെ വീട്ടുകാർ കുട്ടിയുടെ അച്ഛനെ വെല്ലുവിളിച്ചതെന്നാണ് നാട്ടുകാരിൽ ചിലർ നൽകുന്ന വിവരങ്ങൾ ... ഏഴുവയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ നടുക്കം വിട്ടുമാറാതിരുന്ന ഏരൂർ ഗ്രാമ നിവാസികളുടെ കൈയിൽ കിട്ടിയ ബന്ധുക്കളെ കാര്യമായി പെരുമാറിയെന്നാണ് റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (2 hours ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (2 hours ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (2 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (3 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (4 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (5 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (5 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (6 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (6 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (6 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (7 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (8 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (8 hours ago)

Malayali Vartha Recommends