Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഗായിക വെറുമൊരു ഗായികയല്ലെന്ന് പോലീസിന്റെ നിഗമനം; കൂടുതൽ ചോദ്യം ചെയ്യലിൽ എല്ലാം പുറത്താകും...

01 OCTOBER 2017 10:45 AM IST
മലയാളി വാര്‍ത്ത

പൾസർ സുനിയെന്ന സുനിൽ കുമാറിന്‍റെ നേതൃത്വത്തിൽ യുവ നടിയുടെ കാറിൽ അതിക്രമിച്ച കയറിയ ഗുണ്ടാ സംഘം നടിയെ ക്രൂരമായ ലൈംഗിക ചേഷ്ടകൾക്ക് വിധേയമാക്കിയ കേസിൽ പ്രമുഖ ഗായികയുടെ കൂടുതൽ പങ്ക് പുറത്തേക്ക്. കേസിൽ അറസ്റ്റിലായ ദിലീപിന്‍റെയും ഭാര്യ കാവ്യയുടെയും ഉറ്റ സുഹൃത്ത് കൂടിയായ ഗായികയെ ചോദ്യം ചെയ്യുന്നതിന് എറണാകുളം ജില്ലാ സെഷൻസ് കോടതി അനുമതി നൽകിയിരുന്നു.

രഹസ്യമായി ചോദ്യം ചെയ്യുന്നതിനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഉടൻ തന്നെ ഗായികയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അതേ സമയം ഗായികയുമായി ദിലീപിനുണ്ടായിരുന്നത് അത്ര നല്ല ബന്ധമല്ലായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.  ഇത് തെളിയിക്കുകയാണ് ചോദ്യം ചെയ്യലിലൂടെ പൊലീസ് ലക്ഷ്യം വക്കുന്നതെന്നും സൂചനകൾ ലഭിച്ചു കഴിഞ്ഞു. പിന്നണി ഗാനം ആലപിച്ചാണ് ഇവർ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്.

വളരെ വേഗം സിനിമാ രംഗത്ത് വളർന്നു വന്ന ഗായിക ടെലിവിഷൻ രംഗത്തിലൂടെ പ്രശസ്തയായി. പിന്നീട് ദിലീപ് ഇടപെട്ട കോർപ്പറേറ്റ് ഗ്രൂപ്പിന്‍റെ പ്രഥാന കണ്ണിയായിഇവർ മാറുകയായിരുന്നു. രണ്ട് വർഷം മുമ്പ് വിദേശത്തു നിന്നും കേരളത്തിലേക്ക് കടത്തിയ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ ഇടപാടിൽ ഇവരുടെ പേര് ഉയർന്നു വന്നുവെങ്കിലും പിന്നീട് ഉന്നത സമ്മർദങ്ങളെ തുടർന്ന് കേസ് തേഞ്ഞുമാഞ്ഞു. ഇതിന് ശേഷമാണ് നടി കേസിലും ഇവർ ആരോപണ വിധേയയാകുന്നത്. പൾസർ സുനിയുടെ യജമാനത്തിയായ മാഡം ഇവരാണെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നുവെങ്കിലും പിന്നീട് ഇത് തേഞ്ഞു മാഞ്ഞു. ഇടത് മന്ത്രി സഭയിലെ തന്നെ ഒരു പ്രമുഖൻ ഇവർക്ക് വേണ്ടി വാദിക്കാനുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഈ പ്രമുഖന്‍റെ സാനിധ്യം വെട്ടി നിരത്തിയാണ് പൊലീസ് മറ്റൊരു വഴിക്ക് ഇവരെ കുടുക്കാൻ ഇപ്പോൾ നീക്കം നടത്തുന്നത്.

കേസിലെ മുഖ്യ പ്രതിയായി ദിലീപുമായി സിനിമാ സൈറ്റിൽ തുടങ്ങിയ ബന്ധമാണത്രേ ഈ ഗായികക്ക്. പിന്നീട് ജനപ്രിയ താരവുമായി അടുത്ത ഇവർക്ക് ദിലീപുമായി ചില വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നതായും സൂചനകൾ പുറത്തു വന്നിട്ടുണ്ട്. നടി കേസിൽ മൊഴി നൽകിയ ചിലർ ഇക്കാര്യം മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ദിലീപിന്‍റെ ഭൂമി ഇടപാടുകളുടെ പലതിന്‍റെയും ബിനാമി ഇടപാടുകാരിയായി ഗായിക മാറിയതും വളരെ വേഗത്തിലായിരുന്നു. സൗഹൃദ ബന്ധം  പരിധിവിട്ടതോടെ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു തന്നെ പല തവണ ഇവർക്ക് വാർണിംഗ് നൽകിയിരുന്നുവെന്നും സിനിമാ രംഗത്തു നിന്നും സൂചനയുണ്ട്. ഇതെ തുടർന്നാണ് ദിലീപുമായുള്ള സൗഹൃദം മുതലെടുത്ത ഇവർ മഞ്ജുവിനെ ഉപേക്ഷിക്കാൻ ദിലീപിനു മേൽ സമ്മർദം ചെലുത്തിയത്. കാവ്യയുമായി അടുത്ത ബന്ധമുള്ള ഇവർ തന്നെയാണ് കാവ്യയെ വിവാഹം ചെയ്യാൻ ദിലീപിനെ പിന്നീട് പ്രേരിപ്പിച്ചതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇരയായ നടിയുമായി ബന്ധവൈരിയായിരുന്നു ഈ ഗായിക. ദിലീപ് ആർക്ക് വേണ്ടിയാണ് ക്വട്ടെഷൻ  നൽകിയതെന്ന പ്രധാന ചോദ്യത്തിനുള്ള ഉത്തരമാണ് അന്വേഷണ സംഘം ഇപ്പോൾ തേടുന്നത്. ഇത് ഗായികയിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിൽ ചോദ്യം ചെയ്യലിനു പിന്നാലെ ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കും. ഇവരെ കൂടാതെ സിനിമാ രംഗത്തെ നാലുപേരുടെ കൂടി രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends