ബി ജെ പിയുടെ നക്കാപ്പിച്ച വേണ്ടെന്ന് വെള്ളാപ്പിള്ളി

ബി ജെ പി - ബി ഡി ജെ എസ് കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ.അവസാന കാലത്തു ബി ജെ പി വച്ചുനീട്ടുന്ന നക്കാപ്പിച്ച വാങ്ങി സന്ധി ചെയ്യുന്നത് ഔചിത്യമെല്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വേങ്ങരയിൽ ബിജെപിക്ക് 5000 വോട്ടുപോലും തികച്ച് ലഭിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ ദിവസം ബി ജെ പി അധ്യക്ഷൻ അമിത് ഷായും ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പിള്ളിയും ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മൂന്നാഴ്ച്ചക്കുള്ളിൽ ബി ഡി ജെ എ എസ്സിന്റെ ആവശ്യങ്ങളിൽ തീരുമാനം എടുക്കാം എന്ന ഉറപ്പു ലഭിച്ചെന്നും എൻ ഡി എയിൽ തന്നെ തുടരുമെന്നും തുഷാർ വെള്ളാപ്പിള്ളി കൂടികാഴ്ച്ചക്കു ശേഷം പ്രതികരിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലെ ബിജെപി സ്ഥാനാർത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















