തിരുവനന്തപുരത്ത് വയോധികന്റെ അഞ്ച് മാസം പഴക്കമുള്ള മൃതദേഹം വീട്ടില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് വയോധികന്റെ അഞ്ച് മാസം പഴക്കമുളള മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുളള വീട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഡന്റല്‍ കോളേജ് നഴ്‌സിംഗ് സൂപ്രണ്ടായി വിരമിച്ച രാധാകൃഷ്ണന്റെ(70) മൃതദേഹമാണ് പുഴുവരിച്ച നിലയില്‍ കാണപ്പെട്ടത്.
അയല്‍വാസികളുമായോ ബന്ധുക്കളുമായോ വലിയ ബന്ധമൊന്നും രാധാകൃഷ്ണന് ഉണ്ടായിരുന്നില്ല. കാസര്‍കോഡ് നിന്നും മകള്‍ ഞായറാഴ്ച നാട്ടിലെത്തിയപ്പോള്‍ പിതാവിനെ കുറിച്ച് വിവരമൊന്നും കിട്ടാത്തതിനാല്‍ പൊലീസിനെ സമീപിച്ചു.
പൊലീസെത്തി വീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. എന്തെങ്കിലും അസുഖം മൂലമാകും രാധാകൃഷ്ണന്‍ മരിച്ചതെന്നാണ് നിഗമനം. ഏപ്രില്‍ മാസത്തെ പത്രം വീട്ടില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മരണം അന്ന് സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha




















