Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..

പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കും ദിലീപിന് തുല്യ പങ്കുണ്ടെന്ന് പോലീസ്; തന്ത്രങ്ങള്‍ മെനഞ്ഞ് പോലീസ് 

02 OCTOBER 2017 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളും! കുംഭം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം. ഒക്ടോബര്‍ ആറിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കുറ്റപത്രം ഏറക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. പിഴവുകളും പഴുതുകളും ഒഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പോലീസ്.

പള്‍സര്‍ സുനി ഒന്നാംപ്രതിയും ദിലീപ് രണ്ടാംപ്രതിയുമായാണ് പോലീസ് കുറ്റപത്രം നല്‍കുക. സുനിചെയ്ത എല്ലാ കുറ്റങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പോലീസിന്റെ നിലപാട്. ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞാല്‍ ദിലീപിന് സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്നകാര്യം മുന്‍ കൂട്ടി കണ്ടാണ് കുറ്റപത്രം അതിനുമുമ്പ് നല്‍കാനുള്ള പോലീസിന്റെ നീക്കം.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം ഉന്നയിക്കണമെന്ന ചിന്ത പോലീസ് ഉന്നതരിലുണ്ട്. സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഉള്‍പ്പെട്ട കേസെന്ന നിലയില്‍ വിചാരണ നീണ്ടുപോകാതിരിക്കുന്നതിനും പ്രത്യേകകോടതിയുടെ സേവനം ഉപകരിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തീവ്രവാദക്കേസുകളിലും മറ്റുമാണ് വിചാരണയ്ക്കായി പ്രത്യേക കോടതി സാധാരണയായി സ്ഥാപിക്കുക.

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ദിലീപില്‍ ആരോപിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് പോലീസിനു മുന്നിലുണ്ടായിരുന്നത്.

വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന കുറ്റകൃത്യത്തിലെത്തുകയായിരുന്നു എന്ന വാദമായിരിക്കും പോലീസ് കുറ്റപത്രത്തില്‍ ഉന്നയിക്കുക. ഈ സംഭവപരമ്പരകള്‍ കണ്ണിമുറിയാതെ കോടതിയില്‍ ബോധ്യപ്പെടുത്താനുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ഓട്ടത്തിലായിരുന്നു പോലീസ്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെന്നത് അന്വേഷണസംഘത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

പ്രതികളുടെ അഭിഭാഷകരും കോടതിയിലുയര്‍ത്തുന്ന പ്രധാനവാദം ഇതുതന്നെയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനിയുടെ മൊഴി. പ്രതീഷിനെ പോലീസ് രണ്ടുതവണ ചോദ്യം ചെയ്‌തെങ്കിലും ഫോണ്‍ എവിടെയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.

സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാഫലം കോടതിയില്‍ എത്തിയിട്ടുണ്ട്. സുനി പകര്‍ത്തിയ വിവാദ ദൃശ്യത്തിന്റെ പകര്‍പ്പ് മാസങ്ങള്‍ക്കുമുമ്പ് പോലീസ് കണ്ടെടുത്തിരുന്നു.

ക്രൂരമായ പീഡനം വെളിപ്പെടുന്ന ഈ ദൃശ്യം കോടതിയില്‍ പ്രധാന തെളിവാകും. മൊബൈല്‍ ഫോണ്‍ പ്രതികള്‍ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തില്‍ ഇതൊഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനം.

കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (13 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (42 minutes ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (48 minutes ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (1 hour ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (2 hours ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (2 hours ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (2 hours ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (3 hours ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (3 hours ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (3 hours ago)

പോലീസ് പിടിമുറുക്കുമ്പോൾ അത്ഭുതം വർദ്ധിക്കുന്നു.  (3 hours ago)

Malayali Vartha Recommends