അമ്മയ്ക്ക് പണമില്ല, അസുഖവും പിടികൂടി... ഇനി ഈ വീട്ടില്‍ നില്‍ക്കേണ്ട, സ്വന്തം അമ്മയെ വൃദ്ധസദനത്തിലേക്ക് ഉപേക്ഷിച്ച് മകള്‍

വയസായാല്‍ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുന്ന രീതിയാണ് ഇപ്പോള്‍ കണ്ട് വരുന്നത്. എന്നാല്‍ സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ അമ്മ മകള്‍ക്ക് പണം കൊടുക്കേണ്ടി വന്നാലോ. 62 കാരിയായ വിമലയ്ക്കാണ് ഈ ദുരവസ്ഥ.വിമല ഇളയമകളുടെ വീട്ടില്‍ വാടകക്കാരിയായിരുന്നു.
പതിനായിരം രൂപ ഡെപ്പോസിറ്റും മാസം 1500 രൂപ വാടകയും നല്‍കിയാണ് വിമല മകളുടെ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇതിനുള്ള പണം കണ്ടെത്താന്‍ രണ്ട് വീടുകളില്‍ അവര്‍ ജോലിക്ക് പോയി. അവിടെ മുറ്റമടിച്ചും പാത്രം കഴുകിയും ചെടി നനച്ചും തിരിച്ചെത്തിയാല്‍ പിന്നെയുമുണ്ട് ജോലി.
മകള്‍ക്കൊപ്പം കന്റോണ്‍മെന്റ് സ്‌റ്റേഷന് മുന്നില്‍ പൊതിച്ചോര്‍ വില്‍ക്കാന്‍ പോകണം. പൊതിച്ചോര്‍ ബിസിനസ് മകളുടേതാണ്. മകള്‍ ബുദ്ധിക്ക് മൂര്‍ച്ച കൂട്ടി, അധികം വൈകിയില്ല, വീട്ടില്‍ നിന്ന് അമ്മ പുറത്തായി . ഇതറിഞ്ഞെങ്കിലും മൂത്തമകളും അവരെ ഏറ്റെടുത്തില്ല. വീട്ടിലെ പരിമിതിയാണ് അവര്‍ പറഞ്ഞ കാരണം. ജില്ലാപഞ്ചായത്തിന്റെ അണ്ടൂര്‍ക്കോണം പാച്ചിറയിലുള്ള വൃദ്ധസദനത്തിലാണ് ഈ അമ്മ ഇപ്പോള്‍ താമസിക്കുന്നത്.
ഭര്‍ത്താവുമായി പിരിയുമ്പോള്‍ ഏഴും മൂന്നും വയസുള്ള രണ്ട് പെണ്‍മക്കളായിരുന്നു വിമലയുടെ സമ്പാദ്യം. സ്വന്തം കുടുംബമായപ്പോള്‍ അമ്മയെ മക്കള്‍ മറന്നു. പ്രമേഹം മൂര്‍ച്ഛിച്ച നിലയിലാണ് വിമല വൃദ്ധസദനത്തിലെത്തിത്. അമ്മയുടെ രോഗനില വഷളായെന്ന് അറിയിച്ചപ്പോള്‍ പ്രതികരിക്കാന്‍ പോലും ഇളയമകള്‍ തയാറായില്ലെന്നാണ് അറിയുന്നത്. ലോകത്തൊരു അമ്മയ്ക്കും ഇത്തരമൊരു അവസ്ഥ വരാന്‍ പാടില്ലെന്ന് അമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha






















