കോൺഗ്രസ് ചങ്ങാത്തം വേണ്ടെന്ന് പി ബി

കോൺഗ്രസ്സുമായി സഖ്യം ആവശ്യമില്ലെന്ന് സി പി എം പോളിറ്റ് ബ്യുറോ. പി ബി തീരുമാനം കേന്ദ്രകമ്മിറ്റിയിൽ വെക്കും. ദേശീയ തലത്തിൽ ഫാസിസത്തിനെതിരെ കോൺഗ്രസ്സ് - സി പി എം പാർട്ടികൾ കൈകോർക്കണമെന്നുള്ള ആവശ്യം സിപിഎമ്മിലെ ബംഗാൾ ഘടകം ഉന്നയിച്ചിരുന്നു എന്നാൽ ഇതിനെതിരെ കേരള ഘടകം ശക്തമായി എതിർത്തിരുന്നു.
സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ്- സി പി എം സഖ്യത്തെ അനുക്കൂലിക്കുന്നുണ്ടെങ്കിലും പി ബി തിരുമാനത്തോടൊപ്പം തന്റെ നിലപാടും കേന്ദ്രക്കമ്മറ്റിയിൽ വെക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha



















