സ്വച്ഛ് ഭാരത് : ചൂലെടുത്ത് മോഹൻലാലും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച് മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളിൽ പങ്കെടുത്ത് നടൻ മോഹൻലാലും. ഇതിന്റെ ഭാഗമായി ഐഎംഎയും കെജിഎംഒഎയും മോഹൻലാൽ ഫാൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മോഹൻലാൽ നിർവഹിച്ചു. എല്ലാവരും ശുചീകരണ പരിപാടികളിൽ പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഒരുദിവസം കൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് ഗാന്ധിഭവനിലെ പുഷ്പാർച്ചനയും പ്രാർഥനയും കഴിഞ്ഞാണ് മോഹൻലാൽ ശുചികരണത്തിനായെത്തിയത്. തിരുവനന്തപുരം ഗാന്ധിഭവനിലും മോഡൽ സ്കൂളിലും നടന്ന ശുചീകരണ പ്രവർത്തനങ്ങളിലും മോഹൻലാൽ പങ്കെടുത്തു.നേരത്തെ, ശുചിത്വ പരിപാടികളിൽ പങ്കാളികളാകണമെന്ന് അഭ്യർഥിച്ച് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചിരുന്നു.
https://www.facebook.com/Malayalivartha





















