മലയാളി നഴ്സിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ഉത്തർപ്രദേശിൽ മലയാളി നഴ്സ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുകൾ. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശിനി എസ്.സൂര്യയാണ് കഴിഞ്ഞ ദിവസം മരിച്ചത്. സഹപ്രവർത്തകനായ നഴ്സുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയെന്നാണ് ബന്ധുക്കൾക്ക് ആദ്യം വിവരം ലഭിച്ചത് എന്നാൽ ഞായറാഴ്ച രാവിലെ വീട്ടിൽ വിളിച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നുവെന്നും ബന്ധുകൾ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha





















