സി.പി.ഉദയഭാനുവിന് കൈവിലങ്ങൊരുങ്ങുന്നു ; രാജീവിനെ തട്ടിക്കൊണ്ടുവന്നത് ഉദയഭാനുവിനുകൂടി വേണ്ടിയെന്നു പ്രതികളുടെ മൊഴി

ഭൂമിയിടപാടുകാരനായ അങ്കമാലി നായത്തോട് വീരന്പറന്പില് രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകനായ സി.പി.ഉദയഭാനുവിനെതിരേ പ്രതികളുടെ മൊഴി. കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഷൈജു, ജോണി, രഞ്ജിത്ത് എന്നിവരുടെ മൊഴികളിലാണ് ഉദയഭാനുവിനെതിരേ പരാമര്‍ശമുള്ളത്.
രാജീവിനെ തട്ടിക്കൊണ്ടുവന്നത് ഉദയഭാനുവിനു വേണ്ടി കൂടെയാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദയഭാനുവിനെതിരേ തെളിവുകള്‍ ശേഖരിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. പാലക്കാട്ടെ ഒരു വസ്തുവുമായി ബന്ധപ്പെട്ട് രാജീവും ഉദയഭാനുവും തമ്മില്‍ ബന്ധപ്പെട്ടിരുന്നതായും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും രാജീവിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha























