ഫാ. ടോം ഉഴുന്നാലിൽ ഇന്ന് തലസ്ഥാനത്ത്

യമനിലെ തടവറയിൽ നിന്നും മോചിതനായ ഫാ.ടോം ഉഴുന്നാലിൽ ഇന്ന് തലസ്ഥാനത്തെത്തും. രാവിലെ 11.30 ന് പട്ടം മേജർ ആർച്ച് ബിഷപ്പ്‌സ് ഹൗസിൽ സി.ബി.സി.ഐ പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെ സന്ദർശിക്കും. വൈകിട്ട് 5ന് നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാ നഗറിലുള്ള ഗിരിദീപം കൺവൻഷൻ സെന്ററിൽ വച്ച് കേരള ജനതയുടെ ആദരം നല്കും.
മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മേയർ വി.കെ പ്രശാന്ത്,സ്വാമി സാന്ദ്രാനന്ദ(ശിവഗിരി മഠം ട്രസ്റ്റ് ജനറൽ സെക്രട്ടറി), പാളയം ഇമാം സുഹൈൻ മൗലവി , ബിഷപ് സാമുവൽ മാർ ഐറേനിയോസ്, ബിഷപ് ആർ.ക്രിസ്തുദാസ്(തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ) എന്നിവർ പങ്കെടുക്കും.തുടർന്ന് ഫാ. ടോം ഉഴുന്നാലിൽ മുഖ്യമന്ത്രിയുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha























